Tuesday August 21st, 2018 - 8:03:pm
topbanner

ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും മുകളിലല്ല വികസനം; വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം നടത്തി

Aswani
ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും മുകളിലല്ല വികസനം; വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം നടത്തി

പാലക്കാട്: തൂത്തുക്കുടിയിൽ വേദാന്ത എന്ന കമ്പനിക്ക് എതിരെ പ്രതിഷേധിച്ച തദ്ദേശീയരായ ജനതയെ വെടിവെച്ചുകൊന്ന ഭരണ കൂട പോലീസ് ഭീകരതയിൽ പ്രതിഷേധിച്ചു വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റേഡിയം ബസ്സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സംഗമം നടത്തി.

കോർപ്പറേറ്റ് ഭരണകൂട ഭീകരതയെ എന്ത് വില കൊടുത്തും ഒറ്റപ്പെടുത്തണമെന്നു ജോസഫ് ജോൺ (വെൽഫെയർ പാർട്ടി സ്റ്റേറ്റ് സെക്രട്ടറി) പരിപാടി ഉദ്ഘാടനം ചെയ്തു പറഞ്ഞു. അജിത് കൊല്ലങ്കോട് (ജില്ലാ ജനറൽ സെക്രട്ടറി) അധ്യക്ഷത വഹിച്ചു. കരീം പറളി(എഫ്.ഐ.ടി.യു ജില്ലാ പ്രസിഡണ്ട്) ഫ്രറ്റെർണിറ്റി ജില്ലാ പ്രസിഡന്റ് റഷാദ്, മണ്ഡലം പ്രസിഡണ്ട് സൈദ് ഇബ്രാഹിം എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് പി. ലുഖ്മാൻ സ്വാഗതവും സലാം കെ. നന്ദിയും പറഞ്ഞു.

English summary
Development not above democracy and civil rights; Welfare Party held a protest meeting
topbanner

More News from this section

Subscribe by Email