Wednesday November 21st, 2018 - 10:27:am
topbanner

കാണാതായ പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

fasila
കാണാതായ പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: കഴിഞ്ഞ ദിവസം കാണാതായ പോലീസ് ഉദ്യേഗസ്ഥന്റെ മൃതദേഹം കണ്ടെടുത്തു. ഞായറാഴ്ച രാവിലെ 7.30ന് യാക്കര പുഴയിലെ തടയണയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കസബ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ കണ്ണാടി പാണ്ടിയോട് കൃഷ്ണകൃപയില്‍ രാധാകൃഷ്ണന്റെ മകന്‍ പി.ആര്‍. റെനില്‍ (42) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. രാത്രി ജോലി കഴിഞ്ഞ് രാവിലെ അഞ്ചരയ്ക്ക് വടക്കന്തറയിലുള്ള പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് മടങ്ങിയതായിരുന്നു. വയറുവേദനയുണ്ടെന്നും പോവുന്ന വഴി യാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ച ശേഷം പോവുമെന്നും റെനില്‍ പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.

ബന്ധുവീട്ടിലെ കല്യാണത്തിന് പോകുന്നതിനാണ് റെനില്‍ നേരത്തെ ഇറങ്ങിയത്. എന്നാല്‍ ഏറെ നേരമായിട്ടും കാണാതായപ്പോള്‍ ഭാര്യ സ്‌റ്റേഷനില്‍ വിളിച്ച് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ റെനിലിന്റെ ഫോണ്‍ യാക്കര പുഴയോരത്തുണ്ടെന്ന് കണ്ടെത്തി.

തുടര്‍ന്ന് പോലീസ് സംഘം പുഴയോരത്ത് എത്തിയപ്പോള്‍ ബൈക്കും പേഴ്‌സും ഓഫായ മൊബൈല്‍ ഫോണും കണ്ടെത്തുകയായിരുന്നു. പുഴയില്‍പ്പെട്ടെതാകാം എന്ന നിഗമനത്തില്‍ ഞായറാഴ്ച വൈകീട്ടുവരെ പോലീസും അഗ്നിശമന സേനയുടെ സ്‌കൂബാ ഡൈവിങ് സംഘവും തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.

ഇന്നലെ രാവിലെ വീണ്ടും നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ കസബ പോലീസ് കേസെടുത്തു. ഭാര്യ: ബേബി പ്രിയ, അമ്മ: വത്സല.

Read more topics: palakkad, policeman, missing
English summary
policeman missing palakkad; died body found
topbanner

More News from this section

Subscribe by Email