Saturday February 23rd, 2019 - 4:42:pm
topbanner

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പോലീസുകാരനെ കാണാതായി

bincy
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പോലീസുകാരനെ കാണാതായി

പാലക്കാട്: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച പോലീസുകാരനെ കാണാതായതായി പരാതി. കസബ സ്‌റ്റേഷനിലെ സി.പി.ഒ. കണ്ണാടി സ്വദേശിയായ പി.ആര്‍. റിനിലിനെ (42) യാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. ബൈക്കും പേഴ്‌സും മൊബൈലും യാക്കര പുഴയോരത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസും അഗ്നിശമനസേനയും പുഴയില്‍ തിരച്ചില്‍ തുടങ്ങി.

ഡ്യൂട്ടി കഴിഞ്ഞശേഷം രാവിലെ 5.30 യോടെ കസബ സ്‌റ്റേഷനില്‍ നിന്നും വീട്ടിലേക്ക് തിരിച്ചതായിരുന്നു. വടക്കന്തറയിലുള്ള പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് റിനിലും ഭാര്യയും താമസിച്ചിരുന്നത്. ബന്ധു വീട്ടില്‍ ഇന്നലെ നടക്കുന്ന കല്യാണത്തിന് നേരത്തെ വരാന്‍ റിനിലിന്റെ ഭാര്യ പറഞ്ഞിരുന്നു. എന്നാല്‍ രാവിലെ ഏറെ നേരമായിട്ടും റിനിലിനെ കാണാതായപ്പോള്‍ ഭാര്യ സ്‌റ്റേഷനില്‍ വിളിച്ച് അന്വേഷിക്കുകയായിരുന്നു.

തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ റിനിലിന്റെ ഫോണ്‍ യാക്കര പുഴയോരത്തുണ്ടെന്ന് കണ്ടെത്തി. പിന്നീട് പോലീസ് സംഘം പുഴയോരത്ത് എത്തിയപ്പോള്‍ റിനിലിന്റെ ബൈക്കും പേഴ്‌സും ഓഫാക്കിയ മൊബൈലും കണ്ടെത്തുകയായിരുന്നു. പുഴയില്‍ അകപ്പെട്ടിരിക്കാമെന്ന സംശയത്തെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. എന്നാല്‍ വൈകുന്നേരം വരെയും ആളെ കണ്ടെത്താതിരുന്നതിനാല്‍ തിരച്ചില്‍ നിര്‍ത്തിവെച്ചു. ഇന്ന് വീണ്ടും തിരച്ചില്‍ തുടരുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ 20 വര്‍ഷമായി റിനില്‍ പോലീസ് സേനയിലുണ്ട്. പരാതിയില്‍ കസബ പോലീസ് കേസെടുത്തു.

Viral News

Read more topics: palakkad, policeman, missing
English summary
The policeman who returned to work after work had gone missing
topbanner

More News from this section

Subscribe by Email