Friday September 21st, 2018 - 9:50:am
topbanner
Breaking News

പാലക്കാട്; പി.എസ്.സി പരീക്ഷകൾ ഒാൺലൈനാക്കും

Aswani
പാലക്കാട്; പി.എസ്.സി പരീക്ഷകൾ ഒാൺലൈനാക്കും

പാലക്കാട്: പി.എസ്.സി പരീക്ഷാ നടത്തിപ്പിൽ സമഗ്രമായ മാറ്റം വരുത്തുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം പി ശിവദാസൻ പറഞ്ഞു. നിലവിലെ രീതികൾക്ക് പകരം ഒാൺലൈനായി മുഴുവൻ പരീക്ഷകളും നടത്തുമെന്നും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പരീക്ഷകൾക്ക് എഴുത്ത് പരീക്ഷ നടത്തുമെന്നും പി.ശിവദാസൻ കൂട്ടിചേർത്തു. പി.എസ്.സി.യുടെ പാലക്കാട് ജില്ലാ ഒാഫീസിന്റെ ഇ- ഒാഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പി.എസ്.സിയുടെ 10ാമത്തെ ജില്ലാ ഇ- ഒാഫീസാണ് പാലക്കാട് ഉദ്ഘാടനം ചെയ്തത്.

എല്ലാ പരീക്ഷകളും ഒാൺലൈനാക്കുന്നതിനായി സർക്കാർ- എയ്ഡഡ് എഞ്ചിനീയറിങ് കോളെജുകൾ വാടകയ്ക്കെടുക്കും. പരീക്ഷകളുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി മാർക്ക് ലോക്കിങ് സംവിധാനം ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി ഒാൺ സ്ക്രീൻ മാർക്കിങ് സ്ക്രീം നടപ്പിലാക്കും. പുതിയതായി നിർമിക്കുന്ന പി.എസ്.സിയുടെ ജില്ലാ ആസ്ഥാന ഒാഫീസുകളിൽ ഒാൺലൈൻ പരീക്ഷ നടത്തുന്നതിനുള്ള സൗകര്യവും ഉണ്ടാവും. നിലവിൽ പി.എസ്.സിയുടെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് റീജനൽ കേന്ദ്രങ്ങളിൽ ഇതിനായുള്ള സൗകര്യമുണ്ട്.

പി.എസ്.സിയുടെ പ്രവർത്തനങ്ങൾ സുതാര്യവും വേഗതയിലുമാക്കാനാണ് ഇ- ഒാഫീസ് സംവിധാനം നടപ്പാക്കുന്നത്. ഫയലുകളുടെ നീക്കവും ഒരോ ജീവനക്കാരനും ചെയ്യുന്ന ജോലിയുടെ തോതും നിരീക്ഷിക്കാനും ഇ- സംവിധാനത്തിലൂടെ സാധ്യമാക്കും. ഇതിനായി ആധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തും. ഇ-ഒാഫീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനായി എൻ.എെ.സി.(നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ)യിൽ നിന്നും കെൽട്രോണിൽ നിന്നും ഒാരോ സാങ്കേതിക വിദഗ്ധരെ ജില്ലാ ഒാഫീസിൽ നിയോഗിക്കും. ഹാൻഡ് ഹെൽഡ് സിസ്റ്റം എഞ്ചിനീയറെയും പഴയ ഫയലുകളുടെ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെയുമാണ് നിയോഗിക്കുന്നത്. ഇവർക്ക് വിദഗ്ധ പരീശീലനവും നൽകും.

റിസർച്ച് ആൻഡ് അനാലിസിസ് (ആർ & എ) ജോയിന്റ് സെക്രട്ടറി ആർ. രാമകൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ ഒാഫീസർ കെ.എം. ഷെയ്ക്ക് ഹുസൈൻ, സിസ്റ്റം മാനേജർ അൻവർ ഹുസൈൻ, ജില്ലാ ഇൻഫർമേഷൻ ഒാഫീസർ വി.പി. സുലഭ, അണ്ടർ സെക്രട്ടറിമാരായ എം.എ. ബിജുമോൻ, ജ്യോതി ലക്ഷ്മി എന്നിവർ സംസാരിച്ചു.

 

Read more topics: palakkad, p sivadasan, psc member
English summary
PSC examinations will be change in to online
topbanner

More News from this section

Subscribe by Email