Wednesday September 26th, 2018 - 7:01:pm
topbanner

പി സി ഹംസ പൊതു സമൂഹത്തിനു വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം: അനുസ്മരണ സദസ്സ്

Aswani
പി സി ഹംസ പൊതു സമൂഹത്തിനു വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം: അനുസ്മരണ സദസ്സ്

പാലക്കാട്: വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.സി.ഹംസയുടെ വിയോഗം മതേതര ഇന്ത്യക്ക് കനത്ത നഷ്ടമാണെന്നും പൊതു സമൂഹത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നുവെന്നും അദ്ദേഹത്തിന്റേതെന്നും വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി പാലക്കാട് ഫൈൻ സെന്ററിൽ സംഘടിപ്പിച്ച പി.സി.ഹംസ അനുസ്മരണ സദസ്സിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

നീതിയിലധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥ പുലരാനും ക്ഷേമം കളിയാടുന്ന രാജ്യ നിർമ്മിതിക്കു വേണ്ടി അഹോരാത്രം പരിശ്രമിച്ച മഹാ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ച വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ അധ്യക്ഷത വഹിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗവുമായ ജോസ് ബേബി, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.സിദ്ധീഖ്, പ്രമുഖ സാംസ്കാരിക പ്രവർത്തകൻ കെ.പി.എസ് പയ്യനടം, 'മാധ്യമം' ജനറൽ മാനേജർ കളത്തിൽ ഫാറൂഖ്, മാധ്യമ പ്രവർത്തകൻ എ.റശീദുദ്ദീൻ, മുനിസിപ്പൽ കൗൺസിലർ സെയ്തലവി, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.വി.വിജയരാഘവൻ, പി.ലുഖ്മാൻ, ജില്ലാ കമ്മിറ്റിയംഗം ഡോ.എൻ.എൻ.കുറുപ്പ്, കെ.എ.സലാം തുടങ്ങിയവർ സംസാരിച്ചു.

Read more topics: palakkad, p c hamsa, welfare party
English summary
p c hamsa devoted his life to public society: Remembrance meeting
topbanner

More News from this section

Subscribe by Email