Friday September 21st, 2018 - 9:22:pm
topbanner

പാലക്കാട്; തിരുവോണം ബംബർ ലോട്ടറി ടിക്കറ്റ് വിതരണോദ്ഘാടനം ചെയ്തു

Aswani
പാലക്കാട്; തിരുവോണം ബംബർ ലോട്ടറി ടിക്കറ്റ് വിതരണോദ്ഘാടനം ചെയ്തു

പാലക്കാട്: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ ലോട്ടറി ടിക്കറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം രജിസ്റ്റർ ചെയ്ത ലോട്ടറി ഏജൻസി ഉടമകൾക്ക് നൽകി എ.ഡി.എം. ടി. വിജയൻ നിർവഹിച്ചു. 10 കോടിയാണ് ഒന്നാം സമ്മാനം.

രണ്ടാംസമ്മാനം 50 ലക്ഷവും മൂന്നാംസമ്മാനം 10 ലക്ഷവും നാലാം സമ്മാനം അഞ്ച് ലക്ഷവുമാണ്. സംസ്ഥാനതലത്തിൽ ഒരാൾക്കാണ് ഒന്നാംസമ്മാനത്തിന് അവസരം. രണ്ടാംസമ്മാനത്തിന് 10 പേർക്കും മൂന്നും നാലും സമ്മാനങ്ങൾക്ക് 20 പേർക്കും വീതം അവസരമുണ്ടാകും. അഞ്ചു മുതൽ 10-ാം സ്ഥാനം വരെയും സമ്മാനതുക ലഭ്യമാകും. 250 രൂപയാണ് ടിക്കറ്റ് വില.

എ.ഡി.എമ്മിന്റെ ചേബറിൽ നടന്ന പരിപാടിയിൽ ജില്ലാ ലോട്ടറി ഒാഫീസർ എസ്.ജി ശർമ്മ , കെ.എസ്. വയ്യാപുരി , എസ്.സുരേഷ്, പി.എ രജേഷ് തുടങ്ങിയ അംഗീകൃത ലോട്ടറി എജന്റുമാർ, ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Read more topics: palakkad, onam bumper, lottery
English summary
Thiruvonam bumper Lottery Ticket Started selling in palakkad
topbanner

More News from this section

Subscribe by Email