Friday September 21st, 2018 - 7:30:pm
topbanner

പാലക്കാട്; മലപ്പുറം ജില്ലയോടുള്ള റെയില്‍വെ അവഗണനക്കെതിരെ ഡിവിഷണല്‍ ഓഫീസിലേക്ക് മുസ്‌ലിംലീഗ് മാര്‍ച്ച് നടത്തി

Aswani
പാലക്കാട്; മലപ്പുറം ജില്ലയോടുള്ള റെയില്‍വെ അവഗണനക്കെതിരെ  ഡിവിഷണല്‍ ഓഫീസിലേക്ക് മുസ്‌ലിംലീഗ് മാര്‍ച്ച് നടത്തി

പാലക്കാട്: മലപ്പുറം ജില്ലയോടുള്ള റെയില്‍വെ അധികാരികളുടെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലാ മുസ്‌ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ ഒലവക്കോടുള്ള റെയില്‍വെ ഡിവിഷണല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

റെയില്‍വെക്ക് മികച്ച വരുമാനം നല്‍കുന്ന മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഈ അവകാശ സമരം വിജയം വരെ തുടരുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലയിലൂടെ സര്‍വീസ് നടത്തുന്ന 28 വണ്ടികള്‍ക്ക് എവിടെയും സ്‌റ്റോപ്പില്ല. കേരളത്തിലെ മറ്റു സ്റ്റേഷനുകളുടെ അപേക്ഷിച്ച് ജില്ലയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താറില്ല. സാധാരണ ജനങ്ങളുടെ യാത്രാസൗകര്യം കണക്കിലെടുത്തും സംഭത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടും എത്രയും വേഗം പരിഹാരം ഉണ്ടാക്കണം. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത കമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ് സ്വാഗതം പറഞ്ഞു. പി.വി അബ്ദുല്‍വഹാബ് എം.പി, എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, സി.മമ്മൂട്ടി, പി.ഉബൈദുല്ല, ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍.ഷംസുദ്ദീന്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, ഉമ്മര്‍ അറക്കല്‍, പ്രസംഗിച്ചു. മലപ്പുറം ജില്ലാ ഭാരവാഹികളായ എം.എ.ഖാദര്‍ ,സി.മുഹമ്മദലി, എം.അബ്ദുള്ളക്കുട്ടി, ഇസ്മായില്‍ മൂത്തേടം ,പി.എ.റഷീദ്, പി.കെ.സി.അബ്ദുറഹിമാന്‍, പി.പി.സഫറുള്ള, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പാടന്‍, വല്ലാഞ്ചിറ മുഹമ്മദലി, സി.കെ.എ റസാഖ്, എ.കെ നാസര്‍, ജില്ലാ യൂത്ത്‌ലീഗ് പ്രസിഡന്റ് അന്‍വര്‍ മുള്ളാമ്പറ, വനിതാലീഗ് സംസ്ഥാന സെക്രട്ടറിമാരായ സറീന ഹസീബ്, ഷാഹിന നിയാസി, ജില്ലാ പ്രസിഡന്റ് കെ.പി ഹാജറുമ്മ, പാലക്കാട് ജില്ലാ മുസ്‌ലിംലീഗ് ഭാരവാഹികളായ എം.എം ഹമീദ്, മരക്കാര്‍ മാരായമംഗലം, പി.എ തങ്ങള്‍, എം.എ ജബ്ബാര്‍, അഡ്വ.ടി.എ സിദ്ദീഖ്, കല്ലടി ബക്കര്‍, റഷീദ് ആലായന്‍, എം.എസ് അലവി മാര്‍ച്ചിന് നേതൃത്വം നല്‍കി.

തുടര്‍ന്ന് റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ പ്രതാപ് സിംഗ് ഷാമിക്ക് നേതാക്കള്‍ നിവേദനം നല്‍കി. പ്രധാന ട്രെയിനുകള്‍ക്ക് മലപ്പുറത്ത് സ്റ്റോപ്പ് അടക്കമുള്ള കാര്യങ്ങളില്‍ എത്രയും വേഗം തീര്‍പ്പാക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് അയക്കുമെന്ന് മാനേജര്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

English summary
palakkad; The Muslim League march to the divisional office against the railway neglect of Malappuram district
topbanner

More News from this section

Subscribe by Email