Tuesday September 25th, 2018 - 6:47:pm
topbanner

പാലക്കാട്; പട്ടികജാതി-ഗോത്രവർഗ്ഗ കമ്മീഷൻ അദാലത്ത് സമാപിച്ചു; മൊത്തം പരിഗണിച്ചത് 161 കേസുകൾ

Aswani
പാലക്കാട്; പട്ടികജാതി-ഗോത്രവർഗ്ഗ കമ്മീഷൻ അദാലത്ത് സമാപിച്ചു; മൊത്തം പരിഗണിച്ചത് 161 കേസുകൾ

പാലക്കാട്: പട്ടികവർഗവിഭാഗങ്ങളിൽ നിന്ന് നിയമനത്തിന് പരിഗണിക്കുമ്പോൾ തസ്തികയുമായി ബന്ധപ്പെട്ട് മതിയായ പരിശീലനം നൽകണമെന്ന് പട്ടികജാതി ഗോത്ര വർഗ കമ്മീഷൻ ചെയർമാൻ ബി.എസ് മാവോജി പറഞ്ഞു. അട്ടപ്പാടിയിലെ ഒരു സർക്കാർ ഒാഫീസിൽ നിയമിച്ച പട്ടികവർഗ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥയ്ക്ക് മേലുദ്യോഗസ്ഥർ അമിതമായി ജോലിഭാരം നൽകുകയും ഒാഫീസിൽ മതിയായ ജീവനക്കാരുടെ അഭാവം മൂലം മാനസികസമർദ്ദമുണ്ടാവുകയും ജോലിയിലുളള പരിചയകുറവിനെ തുടർന്ന് അച്ചടക്ക നടപടി നേരിടേണ്ടി വന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരം പ്രവർത്തനങ്ങളിൽ അടിയന്തര പരിശോധന ആവശ്യമാണെന്നും ഒാഫീസുകളിൽ മതിയായ ജീവനക്കാരെ നിയോഗിക്കാൻ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും കമ്മീഷൻ ചെയർമാൻ അറിയിച്ചു. ഉദ്യോഗസ്ഥയ്ക്ക് മെമ്മോ നൽകിയ മേലുദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നും ചെയർമാൻ അറിയിച്ചു. ജില്ലാപഞ്ചായത്ത് ഹാളിൽ രണ്ട് ദിവസങ്ങളിലായി നടന്ന അദാലത്തിൽ മൊത്തം 161 കേസുകൾ പരിഗണിച്ചതിൽ 126 എണ്ണം തീർപ്പാക്കി. ജില്ലാ കലക്ട്രേറ്റിൽ ഉൾപ്പെടെ ജാതീയ അധിക്ഷേപം നിലനിൽക്കുന്നതായി മുൻ എം.പി കൂടിയായ കമ്മീഷൻ അംഗം എസ്.അജയ്കുമാർ അറിയിച്ചു.

ഇൗ വിഷയത്തിൽ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഉത്തരവാദിത്വ സമീപനവും സഹകരണവുമുണ്ടാകണമെന്നും കമ്മീഷൻ അറിയിച്ചു. എറവാളൻ സമുദായക്കാർക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും കമ്മീഷനംഗം പറഞ്ഞു. പട്ടികജാതി -വർഗ വിഭാഗക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് സ്ഥാനകയറ്റം തടയുന്ന പ്രവണതയും കമ്മീഷന്റെ നിരിക്ഷണത്തിലാണ്. പിന്നാക്കസമുദായക്കാർ ഉയർന്നു വരുന്ന കാലഘട്ടത്തിൽ ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കമ്മീഷൻ വ്യക്തമാക്കി.

 

 

English summary
SC / ST commission to end Adalat Considering total 161 cases in palakkad
topbanner

More News from this section

Subscribe by Email