Saturday September 22nd, 2018 - 1:17:am
topbanner

ലോറിക്കു പിന്നില്‍ ബസിടിച്ച് 16 പേര്‍ക്ക് പരുക്ക്

NewsDesk
ലോറിക്കു പിന്നില്‍ ബസിടിച്ച് 16 പേര്‍ക്ക് പരുക്ക്

പാലക്കാട്: ദേശീയപാത ഇരട്ടകുളം നെല്ലിയാംകുന്നത്തിനു സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്കു പിന്നില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിടിച്ച് 16 യാത്രക്കാര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട് ഗാന്ധിഗ്രാമത്തില്‍ മുരുകന്‍ (45), ചെങ്കോട്ടയില്‍ ശരവണന്‍ (49), ബിന്ദി ഗര്‍ കണ്ണപ്പന്‍ (25), ദിണ്ടിക്കല്‍ മലര്‍ക്കൊടി (32), ഇവരുടെ മകന്‍ രാഘവന്‍ (മൂന്ന്), ദിണ്ടിക്കല്‍ ശെബട്ടി ശെല്‍വി (28), ശാന്തി (49), വയനാട് സ്വദേശി (40), അബിലാഷ് (54), പ്രദീപ് (34), ഫൈസല്‍ (35), പ്രഭാകരന്‍ (50), കറുപ്പന്‍ (25), ആറുമുഖന്‍ (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് വിവിധ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സേലത്തു നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ് സേലത്ത് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

Read more topics: palakkad, lorry, accident,
English summary
palakkad lorry accident 16 people injured
topbanner

More News from this section

Subscribe by Email