Wednesday September 18th, 2019 - 5:35:pm
topbanner
Breaking News
jeevanam

പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ നവജാത ശിശുക്കള്‍ മരണമടയുന്ന സംഭവത്തിൽ സര്‍ക്കാര്‍ നടപടി തെറ്റെന്ന് കൊടിക്കുന്നില്‍ സുരേഷ്

Anusha Aroli
പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ നവജാത ശിശുക്കള്‍ മരണമടയുന്ന സംഭവത്തിൽ സര്‍ക്കാര്‍ നടപടി തെറ്റെന്ന് കൊടിക്കുന്നില്‍ സുരേഷ്

പാലക്കാട് : അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ നവജാത ശിശുക്കള്‍ മരണമടയുന്ന സംഭവത്തില്‍ സര്‍ക്കാര്‍ നിരുത്തരവാദ പരമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കാലം മുതല്‍ ആദിവാസി ശിശുമരണ നിരക്ക് വര്‍ദ്ധിച്ചു വരികയാണ്.

ഇത് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പറയുന്നെങ്കിലും ഫലപ്രദമായ യാതൊരു നടപടി സ്വീകരിക്കാത്തതിന്‍റെ പരിണിത ഫലമായിട്ടാണ് പാവപ്പട്ട ആദിവാസി നവശിശുക്കള്‍ മരണമടയുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.ആദിവാസി യുവതികള്‍ക്കും ഗര്‍ഭിണികള്‍ക്കും ലഭിക്കുന്ന പോഷകാഹാരത്തിന്‍റെ കുറവ് മൂലമാണ് ആദിവാസി ശിശുക്കള്‍ മരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആദിവാസികളുടെ പരമ്പരാഗതമായ ആഹാര രീതിക്ക് അനുസരിച്ചുള്ള ഭക്ഷണസാധനങ്ങള്‍ ഊരുകളില്‍ ലഭ്യമാക്കുന്നതിന് യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കാത്തതിന്‍റെ ദുരന്തമാണ് ആദിവാസികളിലെ നവജാത ശിശുക്കുളുടെ മരണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

അട്ടപ്പാടിയിലെ ആദിവാസി നവജാതശിശുക്കളുടെ മരണം നീയന്ത്രിക്കാന്‍ കഴിയാത്ത സംസ്ഥാന ആരോഗ്യ മന്ത്രി കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. ആദിവാസി ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ സമ്പൂര്‍ണ്ണ പരാജയമാണ്. സര്‍ക്കാര്‍ സംവിധാനത്തിന്‍റെ പൂര്‍ണ്ണമായ തകര്‍ച്ചയാണ് അട്ടപ്പാടിയിലെ നവജാത ശിശുക്കളുടെ മരണത്തിന് ഇടയാക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.

മസാല ബോണ്ട് പിരിക്കാന്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും കേരളത്തിലെ പാവപ്പെട്ട ആദിവാസി നവജാത ശിശുക്കളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള നടപടിയാണ് ആദ്യം സ്വീകരിക്കേണ്ടതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു.

Viral News

English summary
palakkad kodikkunnil suresh statement attappaadi Newborn babies die
topbanner

More News from this section

Subscribe by Email