Thursday September 20th, 2018 - 6:19:pm
topbanner
Breaking News

പാലക്കാട് വന്‍ കഞ്ചാവ് വേട്ട : 22 കിലോ കഞ്ചാവുമായി മൂന്നുയുവാക്കള്‍ പിടിയില്‍

NewsDesk
പാലക്കാട് വന്‍ കഞ്ചാവ് വേട്ട :  22 കിലോ കഞ്ചാവുമായി  മൂന്നുയുവാക്കള്‍ പിടിയില്‍

പാലക്കാട്: മലമ്പുഴ നൂറടി റോഡില്‍ 22 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പാലക്കാട് നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം, തിരുനാവായ, കൊടക്കല്‍ സ്വദേശികളായ അഴകത്ത് കളത്തില്‍ സുധീഷ് (25), ശരത് (21), മനീഷ് (19) എന്നിവരെയാണ് നോര്‍ത്ത് എസ്.ഐ. ആര്‍. രഞ്ജിത്തും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്നും മലബാര്‍ കേന്ദ്രീകരിച്ച് വിപണനത്തിനായി കാറില്‍ കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. പാലക്കാട് ജില്ലയില്‍ അടുത്ത കാലത്ത് പിടികൂടിയതില്‍ വെച്ച് ഏറ്റവും വലിയ അളവ് കഞ്ചാവാണ് ഇന്നലെ പിടികൂടിയത്.

സുധീഷിന്റെ ഉടമസ്ഥതയിലുള്ള ആള്‍ട്ടോ കാറിലാണ് കഞ്ചാവ് കടത്തിയത്. കാറും കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ 11 ലക്ഷം രൂപയോളം വില വരും. ഒരു കിലോ 6000 രൂപക്ക് കിട്ടുന്ന കഞ്ചാവ് 50,000 രൂപക്കാണ് വിറ്റഴിക്കുന്നത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെയും അന്യ സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും കച്ചവടം. 10 ഗ്രാം കഞ്ചാവ് പായ്ക്കറ്റിന് 500 രൂപയ്ക്കാണ് വില്‍ക്കുന്നത്.

തമിഴ്‌നാട്ടിലെ കമ്പം, തേനി, പെരിയകുളം, മധുര, ദിണ്ടിഗല്‍, ചെമ്പട്ടി, പഴനി, ഈറോഡ്, നാമക്കല്‍, തിരുപ്പൂര്‍, കോയമ്പത്തൂര്‍, സേലം, ഒട്ടന്‍ ഛത്രം, ഉടുമല്‍പേട്ട, ആനമല എന്നീ സ്ഥലങ്ങളില്‍ നിന്നുമാണ് പ്രധാനമായും കേരളത്തിലേക്ക് കഞ്ചാവ് കൊണ്ടുവരുന്നത്. ജില്ലാ ലഹരി വിരുദ്ധ സേനയുടെ പ്രവൃത്തനഫലമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ 100 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പാലക്കാട് ഡിവൈ.എസ്.പി. ജി.ഡി. വിജയകുമാര്‍, നാര്‍കോട്ടിക്‌സെല്‍ ഡിവൈ.എസ്.പി ഷംസുദ്ദീന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. എസ്. ജലീല്‍, എം. സജി, എ.കെ. നന്ദകുമാര്‍, ആര്‍. കിഷോര്‍, എം. സുനില്‍, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീദ്, എസ്. സന്തോഷ് കുമാര്‍, ഡ്രൈവര്‍ രതീഷ്, വനിതാ പോലീസ് കവിത എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.

 

Read more topics: palakkad, kanjavu,
English summary
palakkad kanjavu vetta
topbanner

More News from this section

Subscribe by Email