Thursday November 22nd, 2018 - 1:42:am
topbanner

പാലക്കാട് സ്വര്‍ണവ്യാപാരിയെ ഭീഷണിപ്പെടുത്തി കവര്‍ച്ച; നാലുപേര്‍ അറസ്റ്റില്‍

NewsDesk
പാലക്കാട് സ്വര്‍ണവ്യാപാരിയെ ഭീഷണിപ്പെടുത്തി കവര്‍ച്ച; നാലുപേര്‍ അറസ്റ്റില്‍

പാലക്കാട്: സ്വര്‍ണവ്യാപാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും നാലുലക്ഷം രൂപയും 140 ഗ്രാം സ്വര്‍ണവും കവര്‍ന്ന സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഒറ്റപ്പാലം മനിശ്ശേരി മിഥുലാ വിഹാറില്‍ മിഥുന്‍ (25), കണ്ണിയംപുറം ചാത്തന്‍ പ്ലാക്കല്‍ വീട്ടില്‍ വിഷ്ണു എന്ന സല്‍മാന്‍ (21), ഈസ്റ്റ് ഒറ്റപ്പാലം പടിഞ്ഞാറ്റേതില്‍ മുഹമ്മദ് അഫ്‌സല്‍ (24), കണ്ണിയംപുറം കോണിക്കല്‍ വീട്ടില്‍ ശൗരിദേവ് (24) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ മൂന്നിന് പുലര്‍ച്ചെ 1.30ന് മേപ്പറമ്പ് ഉണ്ണിരാംകുന്നിലാണ് കേസിനാസ്പദമായ സംഭവം. സ്വര്‍ണ വ്യാപാരിയായ മേപ്പറമ്പ് സ്വദേശി അബ്ദുള്‍ സലാം പുലാമന്തോളില്‍ നിന്നും വാങ്ങിയ സ്വര്‍ണാഭരണങ്ങളും, പണവുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പുലര്‍ച്ചെ പാലക്കാട് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ ബസിറങ്ങി, പരിചയക്കാരനായ മിഥുന്റെ കാറില്‍ മേപ്പറമ്പ് ടൗണിലെത്തി. ഇവിടെ സുഹൃത്തിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിലാണ് വീട്ടിലേക്ക് തിരിച്ചത്.
ഉണ്ണിരാംകുന്ന് എത്തിയപ്പോള്‍ ബൈക്കിലെത്തിയ മൂവര്‍ സംഘം ബൈക്ക് മുന്നിലിട്ട് തടഞ്ഞു.

കത്തികാട്ടി ഭീഷണിപ്പെടുത്തി മര്‍ദിക്കുകയും, ബാഗിലുണ്ടായിരുന്ന സ്വര്‍ണവും, പണവും കവര്‍ന്ന ശേഷം രക്ഷപ്പെടുകയുമായിരുന്നു. അബ്ദുള്‍ സലാം നോര്‍ത്ത് പോലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സംഭവത്തിനു പിന്നില്‍ പരാതിക്കാരന്റെ സുഹൃത്ത് മിഥുന്‍ ആണെന്ന് കണ്ടെത്തി. മിഥുനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. കൂട്ടുപ്രതികളെ ഒറ്റപ്പാലം ഭാഗത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പാലക്കാട് ഡിവൈ.എസ്.പി: ജി.ഡി. വിജയകുമാര്‍, നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. അലവി, എസ്.ഐ: ആര്‍. രഞ്ജിത്ത്, എ.എസ്.ഐ: നന്ദകുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ആര്‍. കിഷോര്‍, എം. സുനില്‍, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീദ്, കെ. സുരേഷ് കുമാര്‍, എം. സതീഷ്, എസ്. സന്തോഷ് കുമാര്‍, ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ: വി. രവികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

കളവു മുതലുകള്‍ മുഴുവന്‍ പ്രതികളുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഒന്നാം പ്രതി മിഥുന് റെന്റ് എ കാര്‍ പരിപാടിയാണ്. കൂട്ടുപ്രതികളായ വിഷ്ണു, ശൗരി ദേവ്, അഫ്‌സല്‍ എന്നിവര്‍ക്ക് ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ കളവ്, കൊലപാതകശ്രമം, അടിപിടി കേസുകളുണ്ട്. പ്രതികള്‍ സഞ്ചരിച്ച കാറും, ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

Read more topics: palakkad, jewllery, robbery, arrest,
English summary
palakkad jewllery robbery case arrest
topbanner

More News from this section

Subscribe by Email