Sunday August 18th, 2019 - 10:24:am
topbanner
topbanner

വീട്ടമ്മയെ കൊലപ്പെടുത്തി കവര്‍ച്ച: പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി

NewsDesk
വീട്ടമ്മയെ കൊലപ്പെടുത്തി കവര്‍ച്ച: പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി

പാലക്കാട്: വീട്ടമ്മയെ കൊലപ്പെടുത്തി ആറു പവനിലേറെ തൂക്കം വരുന്ന സ്വര്‍ണാഭരണം കവര്‍ച്ച ചെയ്ത കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മാത്തൂര്‍ പല്ലഞ്ചാത്തനൂര്‍ തണ്ണീര്‍പന്തല്‍ രതീഷി(37)നെയാണ് പാലക്കാട് രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഹരിഗോവിന്ദന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ 24ന് വിധിക്കും.

2011 ആഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. രതീഷിന്റെ അയല്‍വാസിയായ അപ്പുക്കുട്ടന്റെ ഭാര്യ മാധവി (59) ആണ് കൊലചെയ്യപ്പെട്ടത്. മാധവിയുടെ വീട്ടിലെത്തിയ പ്രതി പെഡസ്ട്രല്‍ ഫാനിന്റെയും ഇസ്തിരിപ്പെട്ടിയുടെയും വയറുകള്‍ കൊണ്ട് കഴുത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയത്. കുഴല്‍മന്ദം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സി.ഐ.മാരായ ഇ. ദിലീപ്, ഇ. ബാലകൃഷ്ണന്‍, പി.സി. ഹരിദാസന്‍ എന്നിവരാണ് അന്വേഷിച്ചത്.

ഇന്ത്യന്‍ ശിക്ഷാനിയമം 302, 450, 392 വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി അസി. പ്രോസിക്യൂട്ടര്‍മാരായ ആര്‍. ആനന്ദ്, ആര്‍. അരവിന്ദാക്ഷന്‍ എന്നിവര്‍ ഹാജരായി.

Read more topics: palakkad, murder,
English summary
palakkad house wife murder case
topbanner

More News from this section

Subscribe by Email