Saturday November 17th, 2018 - 10:09:am
topbanner

വോള്‍വോ ബസില്‍ കടത്തിയ കുഴല്‍പ്പണം പിടികൂടി

NewsDesk
വോള്‍വോ ബസില്‍ കടത്തിയ കുഴല്‍പ്പണം പിടികൂടി

പാലക്കാട്: വോള്‍വോ ബസില്‍ കടത്താന്‍ ശ്രമിച്ച 10,48,800 രൂപയുടെ കുഴല്‍ പണം വാളയാര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് പിടികൂടി. ചെന്നൈയില്‍നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന വോള്‍വോ ബസില്‍ നിന്നാണ് ഇന്നലെ രാവിലെ ഏഴ് മണിയോടെ കുഴല്‍ പണം പിടികൂടിയത്. സംഭവത്തില്‍ ചെന്നൈ സ്വദേശി മുഹമ്മദ് ഖാദറിനെ(40) അറസ്റ്റു ചെയ്തു.

ചെന്നൈയില്‍നിന്ന് എറണാകുളം വരെയുള്ള യാത്രക്കിടയില്‍ വിവിധ മൊബൈല്‍ റീച്ചാര്‍ജ് കേന്ദ്രങ്ങളിലാണ് പണമിടപാടുകള്‍ നടത്തുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. വിദേശത്ത് നിന്ന് ചെന്നൈയില്‍ കൊണ്ടുവരുന്ന കുഴല്‍പ്പണം കേരളത്തിലേക്ക് വ്യാപകമായി ബസുകളിലും മറ്റും കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധന ശക്തമാക്കിയത്.

വാളയാര്‍ സി.ഐയുടെ നേതൃത്വത്തില്‍ ഇ.ഐ. ശങ്കര്‍, സി.പി.ഒമാരായ അര്‍ജുനന്‍, മുഹമ്മദ് ഷഫീഖ്, ഗ്രേഡ് പി.ഒ. ഷംജിത്, സി.ഇ.ഒമാരായ ശ്രീകുമാര്‍, കെ.പി. രാജേഷ് എന്നിവരും ഒറ്റപ്പാലം ടാക്‌സ് ടീമും പരിശോധനയില്‍ പങ്കെടുത്തു.

Read more topics: palakkad, kuzhalppanam,
English summary
palakkad havala panam pidikoodi
topbanner

More News from this section

Subscribe by Email