Sunday September 23rd, 2018 - 11:44:pm
topbanner

ഭിന്നശേഷിയുള്ള 32 പേർക്ക് മുച്ചക്ര വാഹനം നൽകി

RAsh
ഭിന്നശേഷിയുള്ള 32 പേർക്ക് മുച്ചക്ര വാഹനം നൽകി

സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തും ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കുന്ന ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹന വിതരണത്തിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി നിർവഹിച്ചു.

ആദ്യഘട്ടത്തിൽ 12,89,800 രൂപ ചെലവിട്ട് 20 വാഹനങ്ങളും രണ്ടാം ഘട്ടത്തിൽ 20,63,680 രൂപ ചെലവിട്ട് 32 വാഹനങ്ങളുമാണ് വിതരണം ചെയ്തത്. കരിമ്പ, മുണ്ടൂർ, ഒാങ്ങല്ലൂർ, കാരാകുറിശ്ശി, തേങ്കുറിശ്ശി, തൃക്കടീരി, നെല്ലായ, തച്ചമ്പാറ, എരിമയൂർ ഗ്രാമപഞ്ചായത്തുകളിലെ 32 ഗുണഭോക്താക്കൾക്ക് മുച്ചക്രം നൽകിയത്.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സുരേഷ് അധ്യക്ഷയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സന്തോഷ്കുമാർ, ലീലാ മാധവൻ, രാജൻ, നാരായണിക്കുട്ടി , ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.എസ്.അബ്ദുൾ സലീം, ജില്ലാ സാമൂഹിക നീതി ഒാഫീസർ പി.മീര, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് കെ.അജിത് എന്നിവർ സംസാരിച്ചു.

Read more topics: handicaped, three wheeler, donated
English summary
palakkad handicapped three wheeler donated panchayath
topbanner

More News from this section

Subscribe by Email