Monday September 24th, 2018 - 9:19:pm
topbanner

പാലക്കാട് എരിമയൂരില്‍ എ.ടി.എം. തകര്‍ത്ത് മോഷണ ശ്രമം

NewsDesk
പാലക്കാട് എരിമയൂരില്‍ എ.ടി.എം. തകര്‍ത്ത് മോഷണ ശ്രമം

പാലക്കാട്: എസ്.ബി.ഐ. എരിമയൂര്‍ ശാഖയ്ക്ക് മുമ്പിലുള്ള എ.ടി.എം തകര്‍ത്ത് മോഷണം നടത്താനുള്ള മോഷ്ടാക്കളുടെ ശ്രമം പരാജയപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 2.53 നാണ് മോഷണശ്രമം നടന്നതെന്ന് സി.സി.ടി.വി. ദൃശ്യത്തില്‍ വ്യക്തമായി. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് മോഷണ ശ്രമം നടന്നതായി കണ്ടത്. തുടര്‍ന്ന് ബാങ്ക് അധികൃതരെ വിവരമറിയിച്ചു.

ആലത്തൂര്‍ പോലീസ്, എ.ടി.എം. ചാനല്‍ മാനേജര്‍ അഭിനവ്, എ.ടി.എം. എന്‍ജിനീയര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് മാനേജര്‍ സിറാജ പറഞ്ഞു. എ.ടി.എമ്മിനകത്തെ പണം സൂക്ഷിക്കുന്ന ഭാഗം കമ്പികെട്ടി കാറുപയോഗിച്ച് പൊളിക്കാനുള്ള ശ്രമം നടന്നതായും പോലീസ് പറയുന്നു. ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ അമ്പലത്തിനു മുന്നിലൂടെ കാര്‍ പോകുന്ന ദൃശ്യവും സി.സി.ടി.വിയില്‍ തെളിഞ്ഞിട്ടുണ്ട്.

എന്നാല്‍ കാറിന്റെ നമ്പര്‍ വ്യക്തമല്ല. കൈയ്യുറയും മുഖം മറച്ച രീതിയില്‍ തൊപ്പിയും ധരിച്ചാണ് മോഷ്ടാവ് എ.ടി.എം. കൗണ്ടറിനകത്ത് പ്രവേശിച്ചിരിക്കുന്നത്. സി.ഐ: കെ.എ. എലിസബത്ത്, എസ്.ഐ: എസ്. അനീഷ്, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍, ബാങ്ക് അസോസിയേഷന്‍ ഡി.ജി.എസ്.രഘുപതി, എ.ജി.എസ്. സൊനാജ്, മുരളീധരന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. ആലത്തൂര്‍ പോലീസ് കേസെടുത്തു.

 

Read more topics: palakkad, atm, robbery,
English summary
palakkad earoor atm robbery attempt
topbanner

More News from this section

Subscribe by Email