Tuesday November 13th, 2018 - 9:34:pm
topbanner

പാലക്കാട് സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

NewsDesk
പാലക്കാട് സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട്: പാലക്കാട് ജില്ലയിലെ വല്ലപ്പുഴ പഞ്ചായത്തില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. പണിക്കരുപറമ്ബില്‍ അബ്ദുള്ളയുടെ മകന്‍ അബ്ദുള്‍ റഷീദ് (37)നാണ് അജ്ഞാത സംഘത്തിന്റെ വെട്ടേറ്റത്. കൈക്കും തലയ്ക്കും പരിക്കേറ്റ അബ്ദുള്‍ റഷീദിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ ആനക്കോട് വച്ചാണ് സംഭവം.

അക്രമത്തില്‍ പ്രതിഷേധിച്ച്‌ വല്ലപ്പുഴ പഞ്ചായത്തില്‍ സി.പി.എം തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് സി.പി.എം ലോക്കല്‍ സെകട്ടറി അബ്ദുള്‍ നാസര്‍ ആരോപിച്ചു.

Read more topics: palakkad, cpm, worker,
English summary
palakkad cpm worker vettettu
topbanner

More News from this section

Subscribe by Email