Tuesday November 20th, 2018 - 6:04:pm
topbanner

പാലക്കാട്; ആഷിഖിന് വേണ്ടിയുള്ള തിരച്ചിലിൽ അതൃപ്തി; ഫ്രറ്റേണിറ്റി മൂവ്മെൻറ് കളക്ടർക്ക് നിവേദനം നൽകി

Aswani
പാലക്കാട്; ആഷിഖിന് വേണ്ടിയുള്ള തിരച്ചിലിൽ അതൃപ്തി; ഫ്രറ്റേണിറ്റി മൂവ്മെൻറ് കളക്ടർക്ക് നിവേദനം നൽകി

പാലക്കാട്‌: കഴിഞ്ഞ ശനിയാഴ്ച കൊല്ലങ്കോട് സീതാർകുണ്ടിൽ വെച്ച് ഒഴുക്കിൽ പെട്ട് കാണാതായ ആലത്തൂർ വാവള്ളിയൂർ സ്വദേശി അബൂബക്കറിന്റെ മകൻ ആഷിഖ്ന് വേണ്ടിയുള്ള തിരച്ചിലിൽ അതൃപ്തി പ്രകടിപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി.

ഫയർ ഫോഴ്‌സും കേരള പോലീസും സംയുക്തമായി നടത്തിയ മൂന്ന് ദിവസത്തെ തിരച്ചിൽ ലക്ഷ്യം കാണാത്തതിൽ ഇതിനോടകം പ്രതിഷേധം ഉയർന്നു കഴിഞ്ഞു.ഈ സാഹചര്യത്തിൽ നാവിക സേനയുടെ സഹായം അടിയന്തരമായി സ്ഥലത്തെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. തിരച്ചിൽ ശക്തിപ്പെടുത്താൻ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ കഴിയുമെന്നിരിക്കെ യുദ്ധകാലടിസ്ഥാനത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ്‌ റഷാദ് പുതുനഗരം കളക്ടറോട് അഭ്യർത്ഥിച്ചു.

തിരച്ചിൽ ശക്തിപ്പെടുത്താൻ നേവി സഹായത്തിനായി വിളിക്കുമെന്നും അവിടെ സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളുമെന്നും കളക്ടർ ഉറപ്പു നൽകി.ജില്ലാ ജനറൽ സെക്രട്ടറി മുകേഷ് മേപ്പറമ്പ്,ജില്ലാ വൈസ് പ്രസിഡന്റ്‌ പിഡി രാജേഷ് ,അക്ബറലി കൊല്ലങ്കോട് എന്നിവർ കൂടെയുണ്ടായിരുന്നു.

English summary
palakkad; dissatisfaction in the searching for ashiq; fraternity movement gave memorandum to the collector
topbanner

More News from this section

Subscribe by Email