Monday November 19th, 2018 - 2:53:pm
topbanner

കഞ്ചാവുമായി ക്രിമിനലുകള്‍ പിടിയില്‍

NewsDesk
കഞ്ചാവുമായി ക്രിമിനലുകള്‍ പിടിയില്‍

പാലക്കാട്: അടിപിടി, ബൈക് മോഷണം, കവര്‍ച്ച, കഞ്ചാവു കടത്ത് തുടങ്ങിയ കേസുകളിലെ പ്രതികളായ രണ്ടു പേരെ ഒന്നരകിലോ കഞ്ചാവുമായി പിടികൂടി. പാലക്കാട് കുന്നത്തൂര്‍ മേട് ചിറക്കാട് സ്വദേശികളായ തങ്കരാജു എന്ന ബൈജു, മുകേഷ് എന്ന മൂങ്ങ മുകേഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി പാലക്കാട് ശകുന്തള ജംഗ്ഷനില്‍ നിന്നാണ് ടൗണ്‍ നോര്‍ത്ത് എസ്.ഐ: ആര്‍. രഞ്ജിത്തും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് ഇവരെ പിടികൂടിയത്. വില്‍പ്പനക്കായി ഇവര്‍ സൂക്ഷിച്ചിരുന്ന കഞ്ചാവിന് ചില്ലറ വിപണിയില്‍ മുക്കാല്‍ ലക്ഷത്തോളം രൂപ വില വരുമെന്ന് പോലീസ് അറിയിച്ചു.

തമിഴ്‌നാട്ടിലെ ദിണ്ടിഗല്ലില്‍ നിന്നുമാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നത്. ചെറിയ പായ്ക്കറ്റുകളിലാക്കി പാലക്കാട് ടൗണ്‍ പരിസരങ്ങളിലെ ഉപയോക്താക്കള്‍ക്ക് വില്പന നടത്തി വരികയായിരുന്നു. ചെറിയ പായ്ക്കറ്റ് കഞ്ചാവിന് മുന്നൂറു മുതല്‍ അഞ്ചൂറു രൂപ വരെയാണ് ഈടാക്കുന്നത്. സ്‌കൂള്‍, കോളജ്, വിദ്യാര്‍ഥികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് വില്‍പ്പന. രണ്ട് ദിവസം മുമ്പ് ആറു കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശിയെ പാലക്കാട് സ്‌റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ നിന്നും പിടികൂടിയിരുന്നു.

പിടിയിലായ തങ്കരാജു എന്ന ബൈജുവിന് പാലക്കാട് സൗത്ത്, മങ്കര പോലീസ് സ്‌റ്റേഷനുകളിലായി പത്തോളം ക്രിമിനല്‍ കേസുകളുണ്ട്. മുകേഷിന് പാലക്കാട് സൗത്ത് പോലീസ് സ്‌റ്റേഷനിലും, കൊടുങ്ങല്ലൂര്‍ എക്‌സൈസ് സ്‌റ്റേഷനിലും കേസുണ്ട്. പാലക്കാട് ടൗണിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരനാണ് ബൈജു. മൊബൈലിലേക്ക് വിളിക്കുന്ന ഉപയോക്താക്കള്‍ക്ക് ബൈക്കിലെത്തി നേരിട്ട് കഞ്ചാവ് കൈമാറുകയാണ് രീതി. എസ്.ഐയ്ക്ക് പുറമെ സ്‌ക്വാഡ് അംഗങ്ങളായ എസ്. ജലീല്‍, ആര്‍. കിഷോര്‍, എം. സുനില്‍, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീദ്, എസ്. ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.

Read more topics: palakkad, Criminals, arrested, ganja,
English summary
palakkad Criminals arrested with ganja
topbanner

More News from this section

Subscribe by Email