Sunday September 22nd, 2019 - 7:24:am
topbanner
Breaking News
jeevanam

കോഴിക്കോട്ട് പരുക്കേറ്റ നിലയില്‍ അമ്മയ്ക്കും സുഹൃത്തിനുമൊപ്പം മൂന്നുവയസുകാരനെ കണ്ടെത്തിയ സംഭവം : കുഞ്ഞിനെ മാതാപിതാക്കളുടെ സംരക്ഷണയിൽ നൽകി ശിശുക്ഷേമ സമിതി

princy
കോഴിക്കോട്ട് പരുക്കേറ്റ നിലയില്‍ അമ്മയ്ക്കും സുഹൃത്തിനുമൊപ്പം മൂന്നുവയസുകാരനെ കണ്ടെത്തിയ സംഭവം : കുഞ്ഞിനെ മാതാപിതാക്കളുടെ സംരക്ഷണയിൽ നൽകി ശിശുക്ഷേമ സമിതി

പാലക്കാട്:കോഴിക്കോട്ട് പരുക്കേറ്റ നിലയില്‍ അമ്മയ്ക്കും സുഹൃത്തിനുമൊപ്പം കണ്ടെത്തിയ കുഞ്ഞിനെ മാതാപിതാക്കള്‍ തന്നെ സംരക്ഷിക്കും. ഇരുവരും സന്നദ്ധത അറിയിച്ചതോടെ കുഞ്ഞിനെ വിട്ടു നല്‍കിയതായി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എന്‍. രാജേഷ് പറഞ്ഞു. വെണ്ണക്കര സ്വദേശിനിയാണ് കുഞ്ഞിന്റെ അമ്മ.

ഏപ്രില്‍ 27മുതല്‍ കോയമ്പത്തൂരിലെ വീട്ടില്‍ നിന്നും യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് ടൗണ്‍ സൗത്ത് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയേയും ബന്ധു കൂടിയായ സുഹൃത്തിനേയും ബുധനാഴ്ച കോഴിക്കോട് പി.എം.കുട്ടി റോഡിലെ വാടകവീട്ടില്‍ കണ്ടെത്തിയത്. പോലീസാണ് ഇവരെ നാട്ടിലെത്തിച്ചത്.

Viral News

English summary
palakkad Child Welfare Committee was given baby to the care of his parents
topbanner

More News from this section

Subscribe by Email