Saturday November 17th, 2018 - 12:20:pm
topbanner

ഇതര സംസ്ഥാന തൊഴിലാളികളുടെ പാർപ്പിട സമുച്ചയം' അപ്നാ ഘർ' തൊഴിൽ വകുപ്പ് മന്ത്രി ഇന്ന് സന്ദർശിക്കും

RAsh
ഇതര സംസ്ഥാന തൊഴിലാളികളുടെ പാർപ്പിട സമുച്ചയം' അപ്നാ ഘർ' തൊഴിൽ വകുപ്പ് മന്ത്രി ഇന്ന് സന്ദർശിക്കും

തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി റ്റി.പി. രാമകൃഷ്ണൻ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇതര സംസ്ഥാന തൊഴിലാളികൾക്കായി കഞ്ചിക്കോട് നിർമിച്ച പാർപ്പിട സമുച്ചയം 'അപ്നാ ഘർ' സന്ദർശിക്കും. തൊഴിൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭവനം ഫൗണ്ടേഷനാണ് കിൻഫ്ര വ്യവസായ പാർക്കിനകത്ത് 44,000 ചതുരശ്ര അടിയിൽ പാർപ്പിട സമുച്ചയം ഒരുക്കിയത്.

കിറ്റ്കോയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. 640 തൊഴിലാളികൾക്ക് ഇവിടെ താമസിക്കാൻ ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. അടുക്കള,കുളിമുറി, ശൗചാലയങ്ങൾ, വിശ്രമമുറി, പാചകം ചെയ്യുന്നതിനാവശ്യമായ ഗാസ് പൈപ്പുകൾ, കെട്ടിടത്തോടനുബന്ധിച്ച് സീവെജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ നിർമിച്ചിട്ടുണ്ട്.

തൊഴിലുടമകൾ നൽകുന്ന തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രവേശനം നൽകുക. ഒരു തൊഴിലാളിക്ക് നിശ്ചിത തുക തൊഴിലുടമയിൽ നിന്നും ഇൗടാക്കും. 95 ശതമാനവും പ്രവൃത്തി പൂർത്തിയായി. ജനുവരി ആദ്യവാരം തൊഴിലാളികൾക്ക് താമസത്തിനായി തുറന്ന് നൽകുമെന്ന് ജില്ലാ ലേബർ ഒാഫീസർ (എൻഫോഴ്സ്മെന്റ്) പി.രാമകൃഷ്ണൻ അറിയിച്ചു.

English summary
palakkad, other state employees, new stay, building, visit, minister
topbanner

More News from this section

Subscribe by Email