Friday June 22nd, 2018 - 3:06:pm
topbanner
Breaking News

ബസ് യാത്രക്കാരനില്‍നിന്നും 11.45 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചു

rajani v
ബസ് യാത്രക്കാരനില്‍നിന്നും 11.45 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചു

ആലത്തൂര്‍: കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരനില്‍ നിന്നും 11,45,000 രൂപയുടെ കള്ളപ്പണം പിടിച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന് കുഴല്‍മന്ദം എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ജി. ഉദയകുമാറും സംഘവും ദേശീയപാത ചിതലിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് വയനാട് സ്വദേശിയായ വിബീഷിന്റെ കൈയ്യില്‍ നിന്നും പണം പിടിച്ചെടുത്തത്.

പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി.ബസിലാണ് സംഭവം.പിടിച്ചെടുത്ത പണവും പ്രതിയെയും തുടര്‍ നടപടികള്‍ക്കായി കുഴല്‍മന്ദം പോലീസിന് കൈമാറി.

അസി: എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി. രാമചന്ദ്രന്‍, പ്രിവറ്റീവ് ഓഫീസര്‍മാരായ സി.എന്‍. മനോജ് കുമാര്‍, വൈ. സയിദ് മുഹമ്മദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എല്‍. രാജേഷ്, ആര്‍. വിനീത്, എ. സജീവ്, ഡ്രൈവര്‍ വി. രാധാകൃഷ്ണന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

Read more topics: palakadu, bus, black money
English summary
palakadu bus black money

More News from this section

Subscribe by Email