Friday June 22nd, 2018 - 3:08:pm
topbanner
Breaking News

പാലക്കാട് ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 32 കിലോ ഹാന്‍സ് പിടികൂടി

rajani v
പാലക്കാട് ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 32 കിലോ ഹാന്‍സ് പിടികൂടി

പാലക്കാട്: ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ പാലക്കാട് എക്സൈസ് റേഞ്ച് പാര്‍ട്ടിയും എക്സസൈ് ഐ.ബിയും സംയുക്തമായി നടത്തിയ പരിശോധനയില്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന 32 കിലോ ഹാന്‍സ് പിടികൂടി.

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ കുരിയച്ചിറ നെടുപുറം എല്‍ദോസില്‍ നിന്നുമാണ് ഹാന്‍സ് പിടികൂടിയത്. തമിഴ്നാട്ടിലെ സേലത്ത് നിന്നും വാങ്ങി തൃശൂര്‍ ടൗണ്‍ ഭാഗത്ത് ചില്ലറ വില്‍പ്പനക്കായി കൊണ്ട് പോകവെയാണ് പിടികൂടിയത്.

റേഞ്ച് ഇന്‍സ്പെക്ടര്‍ എം. റിയാസ്, ഐ.ബി ഇന്‍സ്പെക്ടര്‍ വി. രജനീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ് കുമാര്‍, സന്തോഷ് കുമാര്‍, സജീവ്, മുഹമ്മദ് ഷെറീഫ്, വിപിന്‍ദാസ്, സുമേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹരിദാസ്, മൂസാപ്പ് പങ്കെടുത്തു.

 

Read more topics: palakadu, 32 kg, hans
English summary
palakadu 32 kg hans

More News from this section

Subscribe by Email