Tuesday September 18th, 2018 - 9:24:pm
topbanner
Breaking News

ജില്ലാ കളക്ടർ മുൻകൈയ്യെടുക്കുന്നു ഗോത്രനാടിന്റെ ദൈവപുരകൾ പുനർജനിക്കുന്നു

NewsDesk
ജില്ലാ കളക്ടർ മുൻകൈയ്യെടുക്കുന്നു ഗോത്രനാടിന്റെ ദൈവപുരകൾ  പുനർജനിക്കുന്നു

വയനാട്: കാലത്തിനൊപ്പം മൺമറയുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോത്രനാടിന്റെ ദൈവപുരകൾ വീണ്ടെടുക്കാൻ ജില്ലാ കളക്ടർ എസ്.സുഹാസ് മുൻകൈയ്യെടുത്ത് പുതിയ പദ്ധതികൾ തയ്യാറാക്കുന്നു. ആദ്യ ഘട്ടത്തിൽ പാക്കം തിരുമുഖത്തെ ദൈവപുരയാണ് പുനർനിർമ്മിക്കുക. പഴക്കം നിർണ്ണയിക്കാൻ കഴിയാത്ത വിധം ചരിത്രമുള്ള കുറുമ സമുദായത്തിന്റെ ഇൗ ദൈവപുര വിസ്മൃതിയിലാവുകയായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് പരമ്പരാഗത ക്ഷേത്രത്തെ നവീകരിക്കാൻ ടൂറിസം വകുപ്പ് പദ്ധതി തയ്യാറാക്കിയെങ്കിലും നിർമ്മാണം ആദ്യഘട്ടത്തിൽ നിന്നു പോവുകയായിരുന്നു. ഇതോടൊപ്പം വയനാട്ടിലെ ചരിത്ര പ്രാധാന്യമുള്ള ഇരുപതോളം ഗോത്ര ദൈവപുരകളും സംരക്ഷിക്കാനായിരുന്നു അന്ന് തീരുമാനം. ഇതെല്ലാം മുടങ്ങിയതോടെ ദൈവപുരകൾ അവഗണനയുടെ സാക്ഷ്യമായി. ഇതേക്കുറിച്ച് പഠിച്ച ജില്ലാ കളക്ടർ എസ്.സുഹാസ് ഗോത്ര സമുദായങ്ങളിലെ പുരാതനമായ ദൈവപുരകളെ വീണ്ടെടുക്കാനും ഗോത്രചാരങ്ങളെ സംരക്ഷിക്കാമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയാണ്.

പാക്കം തിരുമുഖം കോളനിയിലെത്തിയ ജില്ലാ കളക്ടർ ഇവിടെ വലിയപുരയ്ക്ക് സമീപമുള്ള ദൈവപുര സന്ദർശിച്ച് കോളനി മൂപ്പൻ കേഞ്ചനിൽ നിന്നും സമുദായാഗംങ്ങളിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. ടൂറിസം വകുപ്പ് അടിത്തറ പുനർനിർമ്മിച്ചെങ്കിലും മുത്തശ്ശിയമ്മ സങ്കൽപ്പത്തിലുള്ള ക്ഷേത്രം നിർമ്മാണം പിന്നീട് നിലച്ചുപോവുകയായിരുന്നുവെന്ന് കോളനിവാസികൾ പറഞ്ഞു. ആവശ്യമായ തുക കണ്ടെത്താനും കുംഭമാസത്തിലെ ഇവിടുത്തെ ഉച്ചാർ ഉത്സവത്തിന് മുമ്പ് ദൈവപുര നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നും ജില്ലാ കളക്ടർ ഇവർക്ക് ഉറപ്പുനൽകി. കുറുമ സമുദായത്തിന്റെ പാരമ്പര്യ പ്രകാരമുള്ള തനതുശൈലിയിൽ തന്നെയാണ് ദൈവപുരയും പുനർനിർമ്മിക്കുക. പട്ടികവർഗ്ഗ സൊസൈറ്റിയെ നിർമ്മാണ ചുമതലയും ഏൽപ്പിക്കും. നെടിയഞ്ചേരി, കൊങ്ങിയമ്പം ഗോത്ര ദൈവപുരകളും ഇതിന് തുടർച്ചയായി പുനർനിർമ്മിക്കും.

വിനോദ സഞ്ചാരവകുപ്പ് , പട്ടികവർഗ്ഗ വികസനവകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ക്ഷേത്ര നവീകരണ പദ്ധതികൾ തയ്യാറാക്കുക. ചരിത്രപരമായ പ്രാധാന്യവും ഗോത്ര ജീവീതത്തിന്റെ അനുഷ്ഠാനങ്ങളും ആചാരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് ദൈവപുരകൾ പുനർ നിർമ്മിക്കുന്നതെന്ന് ജില്ലാകളക്ടർ എസ്.സുഹാസ് പറഞ്ഞു. വയനാടിന്റെ ഗോത്ര സംസ്കൃതിയിൽ പ്രൗഡമാണ് ഗോത്ര ജനതയുടെ ആധിപത്യം. കാടിന്റെ തണലിൽ ഇവർ വളർത്തിയ അനുഷ്ഠാനങ്ങൾക്ക് ആഢംബരത്തിന്റെ വലിയ കോട്ടകളും കൊത്തളങ്ങളുമില്ലായിരന്നു. പ്രകൃതി നിർമ്മിത കാവുകളും അതോട് ചേർന്ന ദൈവപുരകളുമായിരുന്നു ഇവരുടെ സമ്പത്ത്. ആചാരനിഷ്ഠകളെ പാലിച്ച് ഗോത്രകുല പാരമ്പര്യത്തെ തലമുറകളായി കൈമാറി വരുന്നതായിരുന്നു ഇവരുടെ പുരാവൃത്തം.ഇവയെല്ലാം കാത്തു സൂക്ഷിക്കുക എന്നതാണ് ലക്ഷ്യം.

ഒാരോന്നിനും അഞ്ചു ലക്ഷം രൂപ വകയിരുത്തിയുള്ള നവീകരണമാണ് നടക്കുക. ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായും ഇൗ പൈതൃകങ്ങളെ വരുകാലത്തിൽ പ്രയോജനപ്പെടുത്താനും കഴിയും. നൂറ്റാണ്ടുകൾ പഴക്കമുള്ള നീരുറവ പാക്കം കേണിയും ജില്ലാ കളക്ടർ സന്ദർശിച്ചു.

Read more topics: wayanad, collector,
English summary
pakkam keni wayanad collector S Suhas visit
topbanner

More News from this section

Subscribe by Email