Wednesday June 20th, 2018 - 3:23:am
topbanner
Breaking News

ജയരാജന്റെ ചിത്രമണിഞ്ഞ് ഏരിയാ സമ്മേനത്തില്‍ കുട്ടികള്‍; വ്യക്തിപൂജയെന്ന് ആക്ഷേപം

NewsDesk
ജയരാജന്റെ ചിത്രമണിഞ്ഞ് ഏരിയാ സമ്മേനത്തില്‍ കുട്ടികള്‍; വ്യക്തിപൂജയെന്ന് ആക്ഷേപം

കണ്ണൂര്‍: വ്യക്തിപൂജ നടക്കുന്നു എന്നാരോപിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സംസ്ഥാന കമ്മറ്റി വിമര്‍ശനം നടത്തിയതിന് പിന്നാലെ സമാനരീതിയില്‍ വീണ്ടും ആക്ഷേപം.

സിപിഎം കണ്ണൂര്‍ ഏരിയാ സമ്മേളനത്തില്‍ ജയരാജന് പിന്തുണ പ്രഖ്യാപിച്ച ബാഡ്ജ് വ്യാപകമായി വിതരണം ചെയ്താതാണ് ആക്ഷേപത്തിന് ഇടയാക്കിയത്.

കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ 'സപ്പോര്‍ട്ട് ജയരാജന്‍' എന്ന പേരില്‍ ജയരാജന്റെ ചിത്രവുമായുള്ള ബാഡ്ജ് ധരിച്ചിരുന്നു. ഇത്തരം പ്രചരണങ്ങളും പുകഴ്ത്തലുകളും വ്യക്തിപൂജയും അവസാനിപ്പിക്കണമെന്ന സംസ്ഥാന കമ്മറ്റി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് സംഭവം.

ജയരാജന്റെ ചിത്രങ്ങള്‍, ഫ് ളക്‌സുകള്‍ തുടങ്ങിയവ പ്രത്യേക രീതിയില്‍ സ്ഥാപിച്ചത് നേരത്തെ തന്നെ വിമര്‍ശനത്തിന് ഇടവെച്ചിരുന്നു. പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ജയരാജന് പ്രത്യേക കൈയ്യടി കിട്ടുന്നതും ആക്ഷേപത്തിനിടയാക്കി.

കണ്ണൂരില്‍ കൂടുതല്‍ ഏരിയാ സമ്മേളനങ്ങള്‍ നടക്കാനിരിക്കെ, സംസ്ഥാന കമ്മറ്റിയുടെ വിമര്‍ശനത്തെ വകവെക്കാതെ ജയരാജനെ പുകഴ്ത്തുന്ന തരത്തിലേക്ക് വീണ്ടും കാര്യങ്ങളെത്തിയാല്‍ ജില്ലാ സെക്രട്ടറിക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടായേക്കും. ജയരാജനെതിരെ നടപടിയുണ്ടായാല്‍ ജില്ലയില്‍ സിപിഎമ്മിനകത്ത് വലിയ പൊട്ടിത്തെറിയുണ്ടാകാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Read more topics: p Jayarajan, badge, kannur, meeting
English summary
p Jayarajan badge at kannur area meeting

More News from this section

Subscribe by Email