Friday June 22nd, 2018 - 3:01:pm
topbanner
Breaking News

കഴുത്തിൽ കമ്പി തുളച്ചു കയറി; നിർമ്മാണ തൊഴിലാളി മരിച്ചു.

Neethu
കഴുത്തിൽ കമ്പി തുളച്ചു കയറി; നിർമ്മാണ തൊഴിലാളി മരിച്ചു.

മട്ടന്നൂർ: കെട്ടിടത്തിൽ നിന്ന് വീണ് കമ്പി കഴുത്തിൽ തൂളച്ചു കയറിയ നിർമ്മാണ തൊഴിലാളി മരിച്ചു. നടുവനാട് വാളാന്തോട്ടിലെ സത്യൻ (50) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. കല്ലേരിക്കര എൽ.പി.സ്കൂളിന് സമീപം നിർമ്മാണത്തിലിരിക്കുന്ന വീടിന്റ മുകൾനിലയിൽ പലകകൾ മാറ്റുന്നതിനിടെ അബദ്ധത്തിൽ സത്യൻ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ താഴെയുണ്ടായിരുന്ന കോൺക്രീറ്റിനു പയോഗിക്കുന്ന കമ്പി സത്യന്റെ കഴുത്തിൽ തുളച്ചുകയറുകയായിരുന്നു.

കഴുത്തിലൂടെ തലയോട് തുരന്ന് പുറത്തു വന്ന നിലയിലായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സഹ തൊഴിലാളികളും നാട്ടുകാരും സത്യനെ ഉടൻ കണ്ണൂരിലെ എകെജി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ അഗ്നിശമന സേനയെത്തിയാണ് ശരീരത്തിൽ തുളച്ചു കയറിയ കമ്പി മുറിച്ചുമാറ്റിയത്. തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം വെൻറിലേറ്ററിലേക്ക് മാറ്റിയ സത്യൻ ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.

Read more topics: mattannur, dead, other state
English summary
other state Labor dead

More News from this section

Subscribe by Email