കണ്ണൂര്‍: ദേശീയപാതയ്ക്ക് സമീപം പരിയാരം കോരന്‍പീടികയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു. പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ പാടാച്ചേരി ദാമോദരന്‍ വിമുക്ത ഭടന് (65) ആണ് മരണപ്പെട്ടത്.
പരിക്കേറ്റ മകള്‍ ലക്ഷമി (32) ഇവരുടെ മകള്‍ ജാന്‍വി (9) ഡ്രൈവര്‍ മഹാദേവ ഗ്രാമത്തിലെ രതീഷ് (40) എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഭാര്യയെ കൊണ്ടുവിട്ട് പയ്യന്നൂരിലേക്കുള്ള യാത്രാമധ്യേ കോരന് പീടിക ബസ് സ്റേറാപ്പിന് സമീപത്തെ മാവില്‍ ഇടിച്ചായിരുന്നു അപകടം നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഭാര്യ: എൻ.വി.നളിനി. മക്കൾ: ദിലീഷ്(മർച്ചന്റ് നേവി ഷിപ്പ്), ദീപ്തി(ഫുജൈറ) മരുമക്കൾ: പരിക്കേറ്റ ലക്ഷ്മി, പ്രദീപൻ (ഫുജൈറ).