Wednesday September 19th, 2018 - 8:56:am
topbanner
Breaking News

ഒഎല്‍എക്‌സില്‍ ഫോണ്‍ വില്‍പനയ്ക്കുവച്ചയാളെ വിളിച്ചുവരുത്തി ഫോണുമായി മുങ്ങി

NewsDesk
ഒഎല്‍എക്‌സില്‍ ഫോണ്‍ വില്‍പനയ്ക്കുവച്ചയാളെ വിളിച്ചുവരുത്തി ഫോണുമായി മുങ്ങി

കോഴിക്കോട്: മൊബൈല്‍ ഫോണുമായി മുങ്ങുന്ന തട്ടിപ്പുവീരനെ പോലീസ് പിടികൂടി. എറണാകുളം നെടുമ്പാശേരി ചെങ്ങമ്മനാട് കടുത്തുരുത്ത് പറമ്പത്തേരില്‍ വീട്ടില്‍ ദാനശീലന്‍ എന്ന ദാനവന്‍(62) ആണ് അറസ്റ്റിലായത്.

കൊടുവള്ളി സ്വദേശി ഷഹദലിയുടെ മൊബൈല്‍ഫോണ്‍ കവര്‍ന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം. ഷഹദലി തന്റെ മൊബൈല്‍ ഫോണ്‍ ഓണ്‍ലൈനായ ഒഎല്‍എക്‌സില്‍ വില്‍പനയ്ക്ക് വെച്ചിരുന്നു.

ഫോണ്‍ ആവശ്യമുണ്ടെന്നുകാട്ടി ഷഹദലിയെ ദാനവന്‍ ഫോണില്‍ ബന്ധപ്പെട്ട് നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. 18ന് ഗവ. മെഡിക്കല്‍ കോളേജ് പരിസരത്തുവച്ച് ഷഹദലിയെ കണ്ട ഇയാള്‍ താന്‍ ഡോക്ടറാണെന്നും മറ്റൊരു ഡോക്ടറെ ഫോണ്‍ കാണിക്കണമെന്നും പറഞ്ഞ് വാങ്ങിയശേഷം മുങ്ങുകയായിരുന്നു. നേരത്തെ വിളിച്ച നമ്പറില്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്നാണ് ഷഹദലി പരാതി നല്‍കിയത്.

ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന പോലീസ് പ്രതിയെ വലയിലാക്കുകയായിരുന്നു. സമാനമായ നിരവധി തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉന്നത റവന്യു ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തി ചേര്‍ത്തല തഹസില്‍ദാര്‍ ഓഫീസിലേക്ക് മൊബൈല്‍ കടയില്‍ നിന്നു വരുത്തിച്ച ഒരുലക്ഷത്തില്‍പരം രൂപ വിലയുള്ള ഫോണുകള്‍ കവര്‍ന്ന കേസില്‍ ഇയാളെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.

കഴിഞ്ഞ അഞ്ചിനാണ് ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ സെല്ലുലാര്‍ വേള്‍ഡ് മൊബൈല്‍ കടയില്‍ നിന്നു 1.20 ലക്ഷം രൂപയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ ഇയാള്‍ തട്ടിയെടുത്തത്. ചേര്‍ത്തല താലൂക്ക് ഓഫീസിലെ അഡീഷണല്‍ തഹസില്‍ദാരാണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍ കടയിലെത്തി ഫോണുകള്‍ തെരഞ്ഞെടുത്തശേഷം പിന്നീട് ഓഫീസിലേക്ക് കൊടുത്തുവിടാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കടയിലെ ജീവനക്കാര്‍ ഇതുമായി താലൂക്ക് ഓഫീസിലെത്തി ഇയാളെ ഏല്‍പ്പിച്ചശേഷം പണത്തിനായി കാത്തുനിന്നെങ്കിലും കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഓഫീസിന്റെ പിന്നിലെ വാതിലിലൂടെ കടന്നതായി മനസ്സിലായത്. തുടര്‍ന്ന് കടയുടമ ഉണ്ണികൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് ചേര്‍ത്തല പൊലീസ് കേസെടുത്തത്.

വയനാട്, കോഴിക്കോട് സിറ്റി, ആലപ്പുഴ നോര്‍ത്ത്, ചേര്‍ത്തല സ്‌റ്റേഷനുകളിലായി മോഷണം, തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. പ്രതിയെ കസ്റ്റഡിയില്‍ കിട്ടുന്നതിന് ചേര്‍ത്തല പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ചേര്‍ത്തല എസ്‌ഐ എ വി സൈജു പറഞ്ഞു.

യുസഫലിക്ക് പുതിയ വിമാനം; ചെലവഴിച്ചത് 360 കോടി രൂപ

മാനത്തിന് വിലപറയുന്നവന് മുന്നില്‍ തോല്‍ക്കില്ല; ഫേസ്ബുക്കില്‍ യുതിയുടെ ആത്മഹത്യാ ഭീഷണി

 

English summary
olx phone cheating man arrested in kozhikode
topbanner

More News from this section

Subscribe by Email