Wednesday November 14th, 2018 - 1:54:am
topbanner

ആലപ്പുഴ; സഹോദരിയുടെ വീട്ടിലേക്ക് പോയ വൃദ്ധ സഹോദരനെ കാണാതായി

fasila
ആലപ്പുഴ; സഹോദരിയുടെ വീട്ടിലേക്ക് പോയ വൃദ്ധ സഹോദരനെ കാണാതായി

എടത്വാ: സഹോദരിയുടെ വീട്ടിലേക്ക് പോയ വൃദ്ധ സഹോദരനെ കാണ്മാനില്ല. ഫയർ ഫോഴ്സ് മാണത്താറ തോട്ടിൽ അന്വഷണം ആരംഭിച്ചു. നീരേറ്റുപുറം ലക്ഷംവീട് കോളനിയിലെ കൃഷ്ണൻകുട്ടിയെ(70) ആണ് കാണാതായത്. രണ്ട് ദിവസം മുൻപ് ഒരു കിലോമീറ്റർ അകലെ താമസിക്കുന്ന സഹോദരി തലവടി മാണത്തറ മൂലേപ്പറമ്പിൽ ശാന്തയുടെ വീട്ടിൽ പോകാനായാണ് ഇറങ്ങിയത്.

തോടിന്റെ തീരത്തുള്ള വഴിയിലൂടാണ് യാത്ര ചെയ്തത്. കൃഷ്ണൻകുട്ടിക്ക് കാഴ്ചശേഷി കുറവാണ്. ശാന്തയുടെ വീടിന് സമീപത്തെ കുളക്കടവിൽ ചെരിപ്പിടാത്ത കാൽപ്പാടുകൾ പതിഞ്ഞതാണ് വെള്ളത്തിൽ വീണുപോയതാകാം എന്ന സംശയത്തിൽ തോട്ടിൽ അന്വഷണം ആരംഭിച്ചത്. ബുധനാഴ്ച ബന്ധുക്കളും, നാട്ടുകാരും സംയുക്കമായി തോട്ടിൽ തപ്പിയെങ്കിലും കൃഷ്ണൻകുട്ടിയെ കണ്ടെത്താനായില്ല.

ഇന്നലെ ഫയർഫോഴ്സിൽ അറിയിച്ചതിനെ തുടർന്ന് ആലപ്പുഴയിൽ നിന്ന് ഫയർഫോ യൂണിറ്റ് എത്തി അന്വഷണം ആരംഭിച്ചിരുന്നു. സ്പീഡ് ബോട്ടിന്റെ അഭാവം മൂലം അന്വഷണം തല്കാലം നിർത്തിവെച്ചു. വാർഡ് മെമ്പർ അജിത്ത് കുമാർ പിഷാരത്ത് കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് സ്പീഡ് ബോട്ടും, ആവശ്യ സഹായങ്ങളും എത്തിച്ചു നൽകാമെന്ന് എം.എൽ.എ ഏറ്റിട്ടുണ്ട്. ഇന്നു മുതൽ അന്വഷണം ഊർജ്ജിതമാക്കാനാണ് ഫയർഫോഴ്സ് തീരുമാനിച്ചിരിക്കുന്നത്.

English summary
old age brother missing in alappuzha
topbanner

More News from this section

Subscribe by Email