Sunday September 23rd, 2018 - 6:02:pm
topbanner

നഴ്സുമാർക്ക് ശമ്പള വർദ്ധനവ് നടപ്പിലാക്കിയില്ലെങ്കിൽ ശക്തമായ സമരത്തിന്: ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്

suvitha
നഴ്സുമാർക്ക് ശമ്പള വർദ്ധനവ്  നടപ്പിലാക്കിയില്ലെങ്കിൽ ശക്തമായ സമരത്തിന്: ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്

കണ്ണൂർ: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ശമ്പള വർദ്ധനവിനായി നടത്തുന്ന സമരത്തെ കേരളത്തിലെ സർക്കാർ അവഗണിക്കുന്നത് സ്വകാര്യ ആശുപത്രി ലോബികളെ സഹായിക്കാനാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് . ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് കണ്ണൂരിൽ നഴ്സുമാർ നടത്തുന്ന സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് 20,000 രൂപ മിനിമം വേതനം ഉറപ്പാക്കാൻ നരേന്ദ്രമോദി സർക്കാർ നിയമം കൊണ്ടുവന്നിട്ടുണ്ട്.

ഇത് ഉടൻ നടപ്പാക്കണമെന്ന് സുപ്രീംകോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നിട്ടും കേരളം മാത്രം ഇത് നടപ്പാക്കാത്തത് സ്വകാര്യ ആശുപത്രികളുമായുള്ള ഒത്തുകളിയാണ്. കേരളത്തിലെ ജനങ്ങളുടെ ജീവൻ കൊണ്ടാണ് കേരളത്തിലെ സർക്കാരും പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റും കളിക്കുന്നത്.ഇനിയും നേഴ്സുമാർ നടത്തുന്ന സമരത്തെ സർക്കാർ കണ്ടില്ല എന്ന് നടിച്ചാൽ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പി സത്യപ്രകാശൻ മാസ്റ്റർ കണ്ണൂർ നഗരത്തിൽ സമരം നടക്കുന്ന കൊയിലി , ധനലക്ഷ്മി , സ്പെഷ്യലിറ്റി , ആശീർവാദ് തുടങ്ങിയ ഹോസ്പിറ്റലുകൾ സന്ദർശിച്ചു , ബി.ജെ.പി ജില്ലാ ട്രഷറർ എ.ഓ.രാമചന്ദ്രൻ , യുവമോർച്ച സംസ്ഥാന സമിതി അംഗം പി.എ.റിതേഷ് , യുവമോർച്ച ജില്ലാ ജനറൽ സെക്രെട്ടറി രതീഷ്.സി.സി , ജില്ലാ നേതാക്കളായ ആർ.കെ.ഗിരിധരൻ , ബിനിൽ കണ്ണൂർ , ടി.അജയ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. 

Read more topics: nurse, protest, salary, BJP,
English summary
the nurse protest in kannur: bjp supported
topbanner

More News from this section

Subscribe by Email