Wednesday March 20th, 2019 - 1:20:pm
topbanner
topbanner

കുപ്രസിദ്ധ മോഷ്ടാവ് പരുന്ത് റോയ് പിടിയില്‍

fasila
കുപ്രസിദ്ധ മോഷ്ടാവ് പരുന്ത് റോയ് പിടിയില്‍

തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് പരുന്ത് റോയി ഒല്ലൂര്‍ പോലീസ് വലയില്‍ കുടുങ്ങി. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് പുത്തുര്‍ വെട്ട്ക്കാട് ഷാജന്റെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയിലെ മേശയില്‍ നിന്നും 105000 രുപാ പട്ടാപകല്‍ മോഷണം നടത്തിയ കേസ്സില്‍ കണ്ണുര്‍ പയ്യാവുര്‍ വെമ്പുവദേശം കുഴിക്കാട്ടില്‍ മാര്‍ക്കോസ് മകന്‍ റോയ് (44) പിടിയിലായത്. പകല്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്നതാണ് ഈയാളുടെ രീതി.

വ്യപാര സ്ഥപനങ്ങള്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച് പോകുന്നവര്‍ എന്നിവരെ ലക്ഷ്യം വെച്ചാണ് ഇയാള്‍ മോഷണം നടത്താറ്. നിമിഷ നേരത്തിനുള്ളില്‍ പണം റാഞ്ചുന്നതിനാലാണ് പരുന്ത് റോയ് എന്ന പേര്‍ വന്നത്. വെട്ടുക്കാടുള്ള കടയിലെ മാനേജര്‍ പുറത്ത് പോയി സെക്കന്റുകള്‍ക്കുള്ളിലാണ് മോഷണം നടത്തിയത്.

ഇവിടത്തെ സി.സി.ടി.വി ക്യമറയില്‍ പതിഞ്ഞവരുടെ ദ്യശങ്ങള്‍ പരിശോധിച്ച് നടത്തിയ അമ്പേഷണത്തിലാണ് പരുന്ത് റോയ് കുടുങ്ങിയത്. എസ്.ഐ. എസ്. സിനോജിന്റെ നേത്യത്വത്തില്‍ സിനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ റാഷിത്, സി.പി.ഒ മാരായ അലന്‍ ആന്റണി, മിനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിക്കുടിയത്.

Viral News

English summary
notorious thief parunthu Roy arrested
topbanner

More News from this section

Subscribe by Email