Wednesday September 26th, 2018 - 10:33:am
topbanner

നികേഷ് കുമാറിനെതിരെ നോട്ടീസ്; സ്ത്രീകള്‍ ഉള്‍പ്പെടെ 4 യുഡിഎഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു

NewsDesk
നികേഷ് കുമാറിനെതിരെ നോട്ടീസ്; സ്ത്രീകള്‍ ഉള്‍പ്പെടെ 4 യുഡിഎഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു

അഴീക്കോട്: അഴീക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി നികേഷ് കുമാറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലുള്ള നോട്ടീസ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 4 യുഡിഎഫ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ പോലീസ് ജനപ്രാതിനിധ്യ നിയമ പ്രകാരം കേസെടുത്തു.

തിങ്കളാഴ്ച വൈകിട്ട് കപ്പക്കടവില്‍വെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് ഇവരെ പോലീസില്‍ ഏല്‍പ്പിച്ചത്. ഇതേതുടര്‍ന്ന് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു.

നികേഷ് കുമാര്‍ ബാര്‍ ഉടമയില്‍ നിന്നും കോഴവാങ്ങിയെന്നതരത്തിലുള്ള കാര്യങ്ങളായിരുന്നു നോട്ടീസ് വഴി പ്രചരിപ്പിച്ചത്. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്.

Read more topics: notice, m v nikesh kumar, udf, police
English summary
LDF, UDF activists clash in azhikode kappakakdavu
topbanner

More News from this section

Subscribe by Email