topbanner
Monday December 11th, 2017 - 7:49:am
topbanner
topbanner

2020 ഒാടെ സംസ്ഥാനത്തെ ക്ഷയരോഗ വിമുക്തമാക്കും: കെ.കെ.ശൈലജ ടീച്ചർ

Neethu
2020 ഒാടെ സംസ്ഥാനത്തെ ക്ഷയരോഗ വിമുക്തമാക്കും: കെ.കെ.ശൈലജ ടീച്ചർ

തിരുവനന്തപുരം: ക്ഷയരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി 2018 മാർച്ച് വരെ സംസ്ഥാനത്തെ മുഴുവൻ ഭവനങ്ങളിലും സന്നദ്ധ പ്രവർത്തകർ സന്ദർശനം നടത്തി ക്ഷയരോഗ നിർമ്മാർജ്ജനത്തിന് അവബോധം സൃഷ്ടിക്കാനുള്ള കർമ്മ പരിപാടിക്ക് തുടക്കം കുറിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി നമ്മുടെ സംസ്ഥാനത്ത് ക്ഷയരോഗബാധ ഒാരോ വർഷവും കുറഞ്ഞുവരികയാണ്.

കേരളത്തിന്റെ ആരോഗ്യസൂചകങ്ങളിൽ സമീപകാലത്തായി ക്ഷയരോഗബാധയിൽ വർഷംതോറും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന കുറവ് അന്താരാഷ്ട്രാ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ഒരു വസ്തുതയാണ്. ഭാരതത്തിൽ ഏറ്റവും കുറഞ്ഞ ക്ഷയരോഗബാധ രേഖപ്പെടുത്തിയിട്ടുള്ളത് കേരളത്തിലാണ്. അതുകൊണ്ടുതന്നെ വർഷംതോറും 4 ശതമാനം എന്ന നിരക്കിൽ ക്ഷയരോഗബാധ കുറഞ്ഞുകൊണ്ടിരിക്കുന്നു. കുട്ടികളിലെ ക്ഷയരോഗം വർഷംതോറും 6.5 ശതമാനം എന്ന നിരക്കിലാണ് കുറയുന്നത്. 2009 ൽ 27500 പേർക്ക് ക്ഷയരോഗ ചികിത്സ നൽകിയ സംസ്ഥാനത്ത് 2016 ൽ ക്ഷയരോഗബാധിതരുടെ എണ്ണം 20000 ആക്കി കുറയ്ക്കുവാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ക്ഷയരോഗത്തെ പൂർണ്ണമായും തുടച്ചുനീക്കാതെ സമഗ്രപുരോഗതിക്കായുള്ള നമ്മുടെ ലക്ഷ്യം കൈവരിക്കാൻ സാധ്യമല്ല. കാരണം പകർച്ചവ്യാധി എന്നതിനേക്കാൾ സാമ്പത്തിക സാമൂഹ്യ മേഖലയിൽ ക്ഷയരോഗം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്.

നമ്മുടെ സംസ്ഥാനം കൈവരിച്ച മികച്ച സാക്ഷരത, ആരോഗ്യനിലവാരം, സ്വന്തമായ വീട്, ചേരി നിർമ്മാർജ്ജനം, പോഷകാഹാര ലഭ്യത ഇവയൊക്കെ ക്ഷയരോഗബാധ കുറക്കുന്നതിനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ്. കേരളത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി ക്ഷയരോഗമുക്ത കേരളത്തിനായുള്ള ഒരു കർമ്മ പദ്ധതിക്ക് സർക്കാർ ഇപ്പോൾ രൂപം നൽകിയിട്ടുണ്ട്. കേരളത്തിലെ മുഴുവൻ കുടുംബങ്ങളിലും സന്നദ്ധ പ്രവർത്തകർ എത്തി ഒാരോ കുടുംബത്തേയും നേരിൽ കണ്ട് ക്ഷയരോഗത്തെപ്പറ്റി അവബോധം നൽകുകയും ക്ഷയരോഗത്തിന് അനുകൂലമായ സാഹചര്യങ്ങളുണ്ടെങ്കിൽ അത് കണ്ടെത്തുകയും ക്ഷയരോഗബാധയ്ക്കുള്ള വിദൂര സാധ്യതയുള്ളവർക്കുപോലും സംശയനിവാരണത്തിനായുള്ള സൗജന്യ പരിശോധനകളും ലഭ്യമാക്കുകയും ചെയ്യും.

ക്ഷയരോഗബാധ സ്ഥിരീകരിക്കപ്പെടുന്നവർക്കുള്ള ചികിത്സയും അനുബന്ധ പരിശോധനയും പൂർണ്ണമായും സൗജന്യമായാണ് നൽകുന്നത്. 2020 അവസാനത്തോടെ ക്ഷയരോഗത്തെ സംസ്ഥാനത്തു നിന്നും പൂർണ്ണമായും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെയും ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെയും ലോകാരോഗ്യ സംഘടനയുടെയും സംയുക്ത പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സംസ്ഥാന ക്ഷയരോഗ നിർമ്മാർജ്ജന ദൗത്യത്തിന്റെ മുദ്രാവാക്യം " ക്ഷയരോഗ വിമുക്തമായ എന്റെ കേരളം " എന്നതാണ്.

കേരളത്തിലെ ഒാരോ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പ്രദേശങ്ങൾ എന്നിവ രോഗവിമുക്തമായെങ്കിൽ മാത്രമേ നമുക്ക് ഇൗ ലക്ഷ്യം കൈവരിക്കുവാൻ സാധിക്കുകയുള്ളൂ. അതിനായി ഒാരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ക്ഷയരോഗ നിർമ്മാർജ്ജന ദൗത്യം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

English summary
not Tuberculosis in 2020 kk shyalaja
topbanner topbanner

More News from this section

Subscribe by Email