Wednesday September 26th, 2018 - 11:09:am
topbanner

ആലപ്പുഴ നഗരത്തിൽ വെള്ളമില്ല, ജനം നെട്ടോട്ടത്തിൽ: ബി.ജെ.പി

Neethu
ആലപ്പുഴ നഗരത്തിൽ വെള്ളമില്ല, ജനം നെട്ടോട്ടത്തിൽ: ബി.ജെ.പി

ആലപ്പുഴ: നഗരത്തിൽ കുടിവെള്ളം ലഭിക്കാതായിട്ട്  നാലു ദിവസമായിട്ടും അധികാരികൾക്ക് അനക്കമില്ലാത്തതിൽ ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി.വിനോദ്‌കുമാർ പ്രതിക്ഷേധം രേഖപ്പെടുത്തി. 

ആലപ്പുഴയിലുള്ള  ധനമന്ത്രിയും പൊതുമരാമത്തു മന്ത്രിയും അടക്കമുള്ള ജനപ്രതിനിധികൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. കുടിവെള്ള പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന്  പൊതുമരാമത്തു വകുപ്പ്  മന്ത്രിതന്നെ കളക്ടറേറ്റില്‍ ചേര്‍ന്ന വരള്‍ച്ച അവലോകനയോഗത്തിൽ സമ്മതിച്ചതാണ്. കരാര്‍ പിടിച്ചയാള്‍ സബ് കരാര്‍ നല്‍കിയാണ് പൈപ്പ്  ഇട്ടതെന്നും  ഗുണനിലവാരമില്ലാത്ത പൈപ്പുകൾ ആണ് ഉപയോഗിച്ചതെന്നുമുള്ള ആക്ഷേപം ശക്തമായിട്ടും  നാളിതുവരെ നടപടി ഒന്നും സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ട്.

കുടിവെള്ളം പോലും ജനത്തിന് വേണ്ടവിധം നൽകുവാൻ കഴിയാത്ത സർക്കാരും നഗരസഭയും രാജിവെച്ചു മാതൃക കാട്ടണം. നഗരത്തിലെ  കുടിവെള്ള ക്ഷാമത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ  ബി.ജെ.പി. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുവരുമെന്ന്  അദ്ദേഹം പറഞ്ഞു.  

English summary
no water in alappuzha city
topbanner

More News from this section

Subscribe by Email