Tuesday November 20th, 2018 - 1:32:pm
topbanner

'നാഥ'നില്ലാതെ കേട്ടയത്തെ മുന്ന് ജനറല്‍ ആശുപത്രികൾ

Mithun muyyam
'നാഥ'നില്ലാതെ കേട്ടയത്തെ മുന്ന് ജനറല്‍ ആശുപത്രികൾ

കോട്ടയം: ജില്ലയിലെ മൂന്ന് ജനറല്‍ ആശുപത്രികളില്‍ പൂര്‍ണ്ണ ചുമതലയുള്ള സൂപ്രണ്ടുമാരില്ല. ചങ്ങനാശേരി, വൈക്കം, കാഞ്ഞിരപ്പള്ളി എന്നിവടങ്ങളിലാണ് തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. ജനറല്‍ ആശുപത്രിയില്‍ സൂപ്രണ്ടിന് അസിസ്റ്റന്റ് ഡയറക്ടറുടെ പദവിയാണുള്ളത്.

ജനറല്‍ ആശുപത്രിയുടെ ദൈനംദിന കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതിനൊപ്പം വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലുള്ള സൂപ്രണ്ടിന്റെ സേവനം അനിവാര്യമാണ്. എന്നാല്‍ ഈ മൂന്ന് ആശുപത്രികളിലും ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്.
സ്ഥിരമായി സൂപ്രണ്ടിനെ നിയമിക്കാത്തതുമൂലം ചങ്ങനാശേരിയില്‍ നാളുകളായി സീനിയര്‍ ഡോക്ടര്‍ക്കാണ് സൂപ്രണ്ടിന്റെ ചുമതല .

സ്ഥിര ഡ്യൂട്ടിക്ക് പുറമേ സൂപ്രണ്ടിന്റെ ചുമതല ചെയ്യേണ്ടിവരുന്നതിനാല്‍ ഇക്കൂട്ടരും ഇപ്പോള്‍ പ്രതിഷേധത്തിലാണ്.എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് സര്‍ക്കാര്‍. പ്രതിഷേധം ശക്തമാകുമ്പോള്‍ നിയമനം ഉടന്‍ നടത്തുമെന്ന പ്രഖ്യാപനമല്ലാതെ യാഥാര്‍ത്ഥ്യമാക്കാറില്ല.വിവിധ ആശുപത്രികളില്‍ തസ്തിക ഒഴിഞ്ഞുകിടക്കുമ്പോഴും ഡോക്ടര്‍മാരെ കുറ്റപ്പെടുത്തി തലയൂരുകയാണ് ആരോഗ്യവകുപ്പും.
സംസ്ഥാനത്തെ സീനിയര്‍ ഡോക്ടര്‍മാര്‍ പലരും ആശുപത്രികളുടെ ഭരണനിര്‍വഹണ ചുമതലകള്‍ ഏറ്റെടുക്കാന്‍ തയാറല്ലെന്നാണ് അവരുടെ വാദം.ആശുപത്രികളുടെ ഭരണചുമതലകള്‍ നിര്‍വ്വഹിക്കാന്‍ പ്രപ്തരായ സീനിയര്‍ ഡോക്ടര്‍മാരെ പ്രമോഷന്‍ നല്‍കി ഇത്തരം തസ്തികകളില്‍ നിയമിക്കണമെന്ന നിര്‍ദേശങ്ങളും ആരോഗ്യവകുപ്പില്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന അഭിപ്രായവും ശക്തമാണ്.

ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ മറ്റു ജീവനക്കാരുടെ കുറവും ഇതുവരെ നികത്തിയിട്ടില്ല.
ആവശ്യത്തിനുള്ള നഴ്സുമാരെ നിയമിക്കാത്തതും കിടത്തി ചികിത്സയെയും പ്രതികൂലമായി ബാധിക്കും.
വിരലിലെണ്ണാവരുന്ന നഴ്സുമാര്‍ മാത്രമാണിവിടെ ഉള്ളത്.അതുകൊണ്ട് തന്നെ ജോലിയിലുള്ളവര്‍ അധിക ജോലി ചെയ്യേണ്ട ഗതികേടാണ്. ജില്ലയിലെ വിവിധ ജനറല്‍ ആശുപത്രികളുടെയും സ്ഥിതിയിതാണ്.

 

Read more topics: kottayam, hospital, doctor,
English summary
no superintendent three general hospitals in kottayam
topbanner

More News from this section

Subscribe by Email