Wednesday September 19th, 2018 - 11:13:am
topbanner
Breaking News

തൃശൂരിൽ 'വേണ്ട ബ്രോ' കാമ്പയിൻ നിര്‍ജീവം; തുടക്കത്തിലേ കല്ലുകടി

Mithun Muyyam
തൃശൂരിൽ 'വേണ്ട ബ്രോ' കാമ്പയിൻ നിര്‍ജീവം; തുടക്കത്തിലേ കല്ലുകടി

തൃശൂര്‍: ലഹരിമരുന്ന് ഉപയോഗത്തിനെതിരേ വന്‍തരംഗമായി മാറിയ 'വേണ്ട ബ്രോ' കാമ്പയിൻ നിര്‍ജീവം. സിറ്റി പോലീസാണു പരിപാടിക്ക് രൂപം നല്‍കിയത്. മത്സരങ്ങളും പ്രദര്‍ശനങ്ങളും നടത്തി വലിയ നെറ്റ്‌വര്‍ക്കോടെയാണു പരിപാടിക്കു തുടക്കമിട്ടത്.

ഇതു പെട്ടെന്ന് ജനപ്രിയമായി. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണു കാമ്പയിന്‍ നടപ്പാക്കിയത്. ഇതിനു വലിയ തോതിലുള്ള പിന്തുണയാണ് കിട്ടിയത്. അതിനിടെ പരിപാടിയുടെ ഔട്ട്‌ഡോര്‍ യൂണിറ്റിന്റെ ചുമതലക്കാരനായ ഡാന്‍സ് ഗ്രൂപ്പിലെ ഒരാള്‍ കഞ്ചാവുമായി പിടിയിലായിരുന്നു. അതോടെയാണ് പരിപാടികളുടെ അവതരണം നിലച്ചതെന്നു പറയുന്നു. ഇത് തുടക്കത്തില്‍ തന്നെ കല്ലുകടിയായി മാറി.

വിവിധ സ്‌റ്റേഷനുകളിലെ കലാകാരന്മാരായ നാല്‍പതു പേരെ അണിനിരത്തിയാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. രണ്ടാഴ്ച്ചയാണ് പരിശീലനം നല്‍കിയത്. ലഹരിവിരുദ്ധ ഗാനങ്ങള്‍, വാര്‍ത്താശകലങ്ങള്‍, ഫ്‌ളോട്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പരിപാടി ജനപ്രിയമാക്കിയത്. മയക്കുമരുന്ന് വിതരണക്കാരുള്‍പ്പെടെയുള്ള റാക്കറ്റിനെ പിടികൂടാനും നീക്കമുണ്ടായി. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരെയും ഇതില്‍ പങ്കാളികളാക്കി.

Read more topics: trissur, campaign, failed,
English summary
no bro campaign is failed in trissur
topbanner

More News from this section

Subscribe by Email