Thursday August 22nd, 2019 - 9:22:pm
topbanner
topbanner

വികസനം കമ്മ്യൂണിസ്റ്റ് അജണ്ടയിലില്ല: കാപട്യം മുഖമുദ്ര: കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍

Anusha Aroli
വികസനം കമ്മ്യൂണിസ്റ്റ് അജണ്ടയിലില്ല: കാപട്യം മുഖമുദ്ര: കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍

കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഒരിടത്തും വികസനം അവരുടെ അജണ്ടയിലില്ലെന്നും കാപട്യമാണ് അവരുടെ മുഖമുദ്രയെന്നും കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. എന്‍ഡിഎ കണ്ണൂര്‍ ലോക് സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി സി.കെ.പത്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച വിജയ സങ്കല്‍പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എവിടെയെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം നാശവും ദുരിതവും മാത്രമേ ഉണ്ടായിട്ടുള്ളൂ സോവിയറ്റ് റഷ്യയിലും ക്യൂബയിലും വെനിസ്വലയിലും എന്തിന് രാജ്യത്ത് ബംഗാളിലും ത്രിപുരയിലും ഇത് നേരിട്ട് ബോധ്യപ്പെട്ടതാണ്.

പാര്‍ട്ടിയുടെ മുഖമുദ്ര കപടതയാണ്. ഒന്നുപറയും മറ്റൊന്ന് പ്രവര്‍ത്തിക്കും. കോണ്‍ഗ്രസ്സിനെതിരെ പ്രസംഗിക്കും. രാജ്യം മുഴുവന്‍ ഒറ്റ മുന്നണിയിലായി കോണ്‍ഗ്രസ്സും സിപിഎമ്മും പ്രവര്‍ത്തിക്കും. രണ്ട് കക്ഷികളുടെയും സ്വഭാവം ഒന്നായതുകൊണ്ട് തന്നെയാണ് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. ഇസ്ലാമിക രാഷ്ട്രങ്ങള്‍ പോലും നിയമവിരുദ്ധമെന്ന് മുദ്ര കുത്തിയ മുത്തലാഖ് വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാട് ഇരട്ടത്താപ്പാണെന്നും അവര്‍ പറഞ്ഞു. വയനാട്ടില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം തന്നെ അപഹാസ്യമാണ്. ഇപ്പോള്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന സിപിഎം തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കും. ഇതും സിപിഎമ്മിന്റെ ഇരട്ടത്താപ്പിന് ഉദാഹരണമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎമ്മിന് ആകെ ചൂണ്ടിക്കാണിക്കാന്‍ ഒരു ബൃന്ദാകാരാട്ട് മാത്രമേയുള്ളൂ. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ 33 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കിയ ബിജെപിക്ക് ഇന്ന് രണ്ട് ശക്തരായ വനിതാ കേന്ദ്രമന്ത്രിമാരുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വയനാട്ടിലെ സിപിഎം-കോണ്‍ഗ്രസ് ബന്ധവും പകല്‍പോലെ വെളിച്ചത്തുവരും. അഴിമതി രഹിത ഭരണം കാഴ്ചവയ്ക്കുന്ന പ്രധാനമന്ത്രി എല്ലാവരുടെയും ഉന്നമനത്തിനാണ് പ്രവര്‍ത്തിച്ചത്. കേരളത്തിന് വേണ്ടി നിരവധി സഹായം നല്‍കി. ഓഖിദുരന്തം, വെടിക്കെട്ട് ദുരന്തം ഉണ്ടായപ്പോഴും പ്രധാനമന്ത്രി നേരിട്ടെത്തി ആശ്വസിപ്പിക്കുകയും സഹായം വാഗ്ദാനം നല്‍കുകയും ചെയ്തു. ദക്ഷിണേന്ത്യയിലെക്കുള്ള കവാടമായാണ് വയനാട്ടിലെ സ്ഥാനാര്‍ഥിത്വമെന്ന് കോണ്‍ഗ്രസുകാര്‍ പറഞ്ഞു നടക്കുന്നത്. എന്നാല്‍ അമേഠിയില്‍ തോല്‍വി മണത്തതുകൊണ്ടാണ് രാഹുല്‍ ഇങ്ങോട്ട് വന്നത്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ കമ്മ്യൂണിസ്റ്റുകാര്‍ രാജ്യത്താകമാനം തകര്‍ന്നടിയുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സിപിഎമ്മിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം കണ്ണൂരാണ്. സിപിഎമ്മിന്റെ അക്രമം തുടരണമോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മ സീതാരാമന്‍ പറഞ്ഞു.

എന്‍ഡിഎ കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി സി.കെ.പത്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ സംഘടിപ്പിച്ച വിജയ സങ്കല്‍പ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിന്റെ പതിമൂന്ന് ജില്ലകളെ അപേക്ഷിച്ച് കണ്ണൂരിന്റെ സാമൂഹ്യസ്ഥിതി വളരെ വ്യത്യസ്തമാണ്. ചുവന്ന ഭീകരതയുടെ കോട്ടയാണ് കണ്ണൂര്‍. ഈ ഭീകരതയ്‌ക്കെതിരെ എന്‍ഡിഎക്ക് വോട്ട് ചെയ്യാന്‍ കണ്ണൂരിലെ വോട്ടര്‍മാര്‍ തയ്യാറാവണമെന്ന് മന്ത്രി പറഞ്ഞു. സിപിഎമ്മിന്റെ രാഷ്ടീയ വൈരാഗ്യത്തിന്റെ ചിത്രം ജയകൃഷ്ണന്‍ മാസ്റ്ററെ ഇല്ലായ്മ ചെയ്ത മാര്‍ഗ്ഗത്തില്‍ നിന്നും വ്യക്തമാണ്. അഴിമതി രഹിതമായ എന്‍ഡിഎ സര്‍ക്കാര്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. മോദി സര്‍ക്കാറിനെ വീണ്ടും ഭരണത്തില്‍ എത്തിച്ച് രാജ്യം സുരക്ഷിത കരങ്ങളിലേക്ക് എത്തിക്കണമെന്നും കേരളത്തിലെ ജനങ്ങള്‍ ഇത്തവണ മാറി ചിന്തിക്കുമെന്നും നിര്‍മ്മല സീതരാമന്‍ പറഞ്ഞു.

ബിജെപി സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി സി.കെ.പത്മനാഭന്‍, ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, കര്‍ഷകമോര്‍ച്ച നേതാവ് പി.സി.മോഹനന്‍മാസ്റ്റര്‍,ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, സംസ്ഥാന സമിതിയംഗങ്ങളായ എ.ദാമോദരന്‍, വി.വി ചന്ദ്രന്‍, നേതാക്കളായ ആനിയമ്മ രാജേന്ദ്രന്‍, യു.ഇന്ദിര, പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍,ഏ.ഒ.രാമചന്ദ്രന്‍,രൂപടീച്ചര്‍,യുഇന്ദിര, ഘടകക്ഷി നേതാക്കളായ വര്‍ക്കി വട്ടപ്പാറ, ജി.ഡി.തോമസ്, വി.വി രാജേന്ദ്രന്‍, അയ്യപ്പന്‍ മാസ്റ്റര്‍,വി.വി.ബിന്റോ തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ സ്വാഗതവും ജിജിതോംസണ്‍ നന്ദിയും പറഞ്ഞു. മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ഒ.എം.ശാലിന മന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.

English summary
nirmala seetharaman against communist agenda, she told there is no development
topbanner

More News from this section

Subscribe by Email