Wednesday September 19th, 2018 - 9:08:am
topbanner
Breaking News

അഴീക്കോട് നികേഷ് കുമാര്‍തന്നെ; ഇടതുസ്വതന്ത്രനായി മത്സരിച്ചേക്കും

NewsDesk
അഴീക്കോട് നികേഷ് കുമാര്‍തന്നെ; ഇടതുസ്വതന്ത്രനായി മത്സരിച്ചേക്കും


കണ്ണൂര്‍: അഴീക്കോട് നിയോജക മണ്ഡലത്തില്‍ എം.വി.നികേഷ്‌കുമാര്‍ തന്നെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. മത്സരിക്കാമെന്ന് നികേഷ് കുമാര്‍ സമ്മതിച്ചതോടെ പൊതു സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് ഇടതുമുന്നണിയുടെ നീക്കം.

സിഎംപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനേക്കാള്‍ നേട്ടം ഇടതുസ്വതന്ത്രനാകുമ്പോള്‍ ലഭിക്കുമെന്നാണ് സിപിഎം അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.

കെഎം ഷാജിയെ നേരിടാന്‍ നികേഷ് കുമാര്‍ ശക്തനായ സ്ഥാനാര്‍ഥിയാണെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയും വിലയിരുത്തിയിരുന്നു. നികേഷ് കുമാര്‍ സ്ഥാനാര്‍ഥിയാകുന്ന കാര്യം കീഴ്ഘടകങ്ങളെയും അറിയിച്ചിട്ടുണ്ട്.

നേരത്തെ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ് ഇടതുമുന്നണിയുടെ പിന്തുണയോടെ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, രാഗേഷിനെ കണ്ണൂരില്‍ സ്ഥാനാര്‍ഥിയാക്കാനാണ് ഇപ്പോള്‍ നീക്കം. രാഗേഷിന് അഴീക്കോട് മണ്ഡലത്തിലുള്ള പിന്തുണ ഇടതുപക്ഷത്തിന് ലഭിക്കുകയും ചെയ്യുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.

അന്‍വറിന് 200ഓളം സ്ത്രീകളുമായി ബന്ധം; കൊലപാതകം മാലപൊട്ടിക്കുന്നതിനിടെ

ഒരേസമയം മൂന്നുപേരുമായി ബന്ധം; കൊല്ലപ്പെയാളെ മര്‍ദ്ദിച്ചത് താനാണെന്ന് റിയാലിറ്റിഷോതാരം ശാശ്വതി

അനാശാസ്യം: കോണ്ഗ്രസ് നേതാവിനെയും മുന്‍ വനിതാ അംഗത്തെയും നാട്ടുകാര്‍ പിടികൂടി

പ്രേമം സെലിൻ : മഡോണയ്ക്ക് താല്‍പര്യം മസാല ചിത്രങ്ങള്‍ ?

English summary
assembly election; MV Nikesh Kumar likely to contest Kannur azhikode
topbanner

More News from this section

Subscribe by Email