Friday November 16th, 2018 - 11:41:pm
topbanner

അടുത്ത വർഷം വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കില്ലാതാക്കും: മന്ത്രി സി.രവീന്ദ്രനാഥ്

Neethu
അടുത്ത വർഷം വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കില്ലാതാക്കും: മന്ത്രി സി.രവീന്ദ്രനാഥ്

വയനാട്: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൊഴിഞ്ഞുപോക്കില്ലാത്ത, പാർശ്വവൽകരണമില്ലാത്ത പൊതുവിദ്യാലയങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ നീങ്ങുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കും പരിഹാരമാർഗ്ഗങ്ങളും സംബന്ധിച്ചുള്ള പഠനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൽപ്പറ്റ എസ്.കെ.എം.ജെ. ഹൈസ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതു വിദ്യാലയങ്ങൾ എന്ന ആശയം കേരളം മുറുകെ പിടിക്കുന്നത് കൊഴിഞ്ഞുപോക്ക് പൊതുവെ കുറക്കും. വിദ്യാർത്ഥി കേന്ദ്രീകൃതമായ പുതിയ വിദ്യാഭ്യാസം കൊഴിഞ്ഞുപോക്കിൽ ഗണ്യമായ കുറവു വരുത്തുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം 145208 കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിലേക്ക് പുതുതായി വന്നു. അവരുടെ പ്രതീക്ഷയ്ക്കൊത്ത് പഠനാനുഭവം ഉയർത്തുന്നതിന് പൊതു വിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാരും ഹെഡ്മാസ്റ്റർമാരും അദ്ധ്യാപകരും ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വിവരശേഖരണത്തോടൊപ്പം വിശകലനവും പരിഹാരമാർഗ്ഗവുമാണ് സർക്കാർ തേടുന്നത്. സർവ്വെയുടെ ആദ്യഘട്ട വീട് സന്ദർശനം ഡിസംബറിൽ പൂർത്തിയാക്കാനും രണ്ടാം ഘട്ടം മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കാനും മന്ത്രി നിർദ്ദേശം നൽകി. ഒ.ആർ.കേളു എം.എൽ.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, സ്റ്റാറ്റിസ്റ്റിക്സ് ജോയിന്റ് ഡയറക്ടർ കെ വിമലൻ, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എം.നാസർ, വിദ്യാഭ്യാസ ഉപഡയറക്ടർ എം.ബാബുരാജൻ, എസ്.എസ്.എ. ജില്ലാ കോ-ഒാർഡിനേറ്റർ ജി.എച്ച്. ബാബുരാജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കുമായും ഉള്ള പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനവും മന്ത്രി കൽപ്പറ്റ മുനിസിപ്പൽ ടൗൺഹാളിൽ നിർവഹിച്ചു.

Read more topics: wayanad, school, education
English summary
next year wayanad education students not leave from school
topbanner

More News from this section

Subscribe by Email