Friday August 23rd, 2019 - 3:50:am
topbanner
topbanner

കോഴിക്കോട് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഏപ്രിലോടെ പുതിയ വീട്

princy
കോഴിക്കോട് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഏപ്രിലോടെ പുതിയ വീട്

കോഴിക്കോട്:ജില്ലയിൽ ഈ മാസം 30 നകം പ്രളയബാധിത പ്രദേശങ്ങളിലെ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനുള്ള പ്ലാനിന് അംഗീകാരം നല്‍കും. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ മുഴുവന്‍ വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

400-450 സ്‌ക്വയര്‍ഫീറ്റിലുള്ള വീടുകളാണ് വീടു നഷ്ടപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ച് നല്‍കുക. സര്‍ക്കാര്‍ സഹായമായ 4 ലക്ഷം രൂപ ഉപയോഗപ്പെടുത്തി സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ സാധിക്കുന്നവര്‍ ഇതു സംബന്ധിച്ച സമ്മതപത്രം ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ സമര്‍പ്പിക്കണം.സര്‍ക്കാര്‍ പ്ലാന്‍ അനുസരിച്ചു വീട് ആവശ്യമുള്ളവര്‍ ഈ മാസം 14 ന് അകം വീട് പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ സര്‍വേ സ്‌കെച്ച് വില്ലേജ് ഓഫീസില്‍ ഹാജരാക്കണം. ശേഷം 16 ന് വടകര, കോഴിക്കോട് താലൂക്കിലും 17 ന് താമരശ്ശേരി, കൊയിലാണ്ടി താലൂക്കിലും ആര്‍ക്കിടെക്ട്, എഞ്ചിനീയര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അതാത് താലൂക്കിലെ അപേക്ഷകര്‍ക്കൊപ്പം ചര്‍ച്ച നടത്തും.

അപേക്ഷകര്‍ സര്‍വേ സ്‌കെച്ചിന്റെ പകര്‍പ്പ് കൈവശം കരുതണം. എഞ്ചിനീയര്‍മാര്‍ സൈറ്റ് സന്ദര്‍ശിക്കും. ഈ മാസം 29 ന് വടകര, കോഴിക്കോട് താലൂക്കിലും 30 ന് കൊയിലാണ്ടി, താമരശ്ശേരി താലൂക്കിലും നടക്കുന്ന അദാലത്ത് വഴി പ്ലാനിന് അംഗീകാരം നല്‍കും. സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളറിയാന്‍ അതാത് തഹസില്‍ദാരുമായി ബന്ധപ്പെടണം.

Read more topics: flood, kozhikode, home built
English summary
In kozhikode new home built for those who lost their homes in flood
topbanner

More News from this section

Subscribe by Email