Thursday November 15th, 2018 - 7:36:am
topbanner

ആരോഗ്യരംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി

NewsDesk
ആരോഗ്യരംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി

കൊച്ചി: ആരോഗ്യരംഗത്ത് കേരളത്തില്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. പള്‍സ് പോളിയോ തുള്ളിമരുന്നു വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തുകയായിരുന്നു മന്ത്രി. കാന്‍സര്‍ ചികില്‍സയില്‍ അത്യാധുനിക സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ കളമശേരി സഹകരണമെഡിക്കല്‍ കോളേജിലെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന കാന്‍സര്‍ വിഭാഗത്തിന് 10 കോടി രൂപ നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ് മന്ത്രി കെ.ബാബുവും വ്യക്തമാക്കി. 
 
സമഗ്രപുരോഗതി ലക്ഷ്യമിട്ട് ഇതിനകം 600 കോടി രൂപയുടെ ക്ഷേമപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. കേരളത്തില്‍ കുറേയേറെ വര്‍ഷങ്ങളായി നടത്തുന്ന നിരന്തരശ്രമത്തിന്റെ ഫലമായി പോളിയോ കേസുകള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞു. എന്നാല്‍ മറ്റു രോഗങ്ങള്‍ക്കുള്ള പ്രതിരോധമരുന്നുകള്‍ നല്‍കുന്നതും ഊര്‍ജിതമാക്കേണ്ടതുണ്ട്. അവയ്‌ക്കെതിരെ സമൂഹത്തില്‍ നിലനില്‍ക്കുന്ന സംശയം ദുരീകരിക്കാന്‍ ബോധവല്‍ക്കരണ നടപടി കാര്യക്ഷമമാക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. 
 
പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനൊപ്പം മറ്റു രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നും നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യമുള്ള കേരളമെന്നത് സാധ്യമാകും. പരമദരിദ്രര്‍ക്ക് പൂര്‍ണമായും സൗജന്യമായ കാന്‍സര്‍ ചികില്‍സ ലഭ്യമാക്കുന്ന ഏക സംസ്ഥാനമാണ് കേരളമെന്നും ഫിഷറീസ്മന്ത്രി കെ.ബാബു വ്യക്തമാക്കി. രോഗപ്രതിരോധ രംഗത്ത് പുതിയ കാല്‍വയ്പ് നടത്തുന്ന ആന്റി റസിസ്റ്റന്റ്‌സ് ലോഗോയുടെ വെബ്‌സൈറ്റ് ചടങ്ങില്‍ ആരോഗ്യമന്ത്രി പ്രകാശനം ചെയ്തു. 
 
എം.എല്‍.എ.മാരായ ഹൈബി ഈഡന്‍, ലൂഡി ലൂയീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം, ഡപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, ആരോഗ്യ കേരളം മിഷന്‍ ഡയറക്ടര്‍ ജി.ആര്‍.ഗോകുലന്‍, ആരോഗ്യകേരളം സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ജി.സുനില്‍കുമാര്‍, ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ.എ.വി.ജയകൃഷ്ണന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.രമേശ്, അഡീഷണല്‍ ഡയറക്ടര്‍ ഡോ.ബി.ഉഷാകുമാരി, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ.കുട്ടപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 
 
2 Attachments

Read more topics: health, department, vs sivakumar,
English summary
new development health department vs sivakumar,
topbanner

More News from this section

Subscribe by Email