Friday September 21st, 2018 - 9:28:pm
topbanner

നെൽകൃഷിയിൽ നൂറുമേനി കൊയ്‌ത് ദേവമാതാ എന്‍.എസ്.എസ്.

Mithun muyyam
നെൽകൃഷിയിൽ നൂറുമേനി കൊയ്‌ത് ദേവമാതാ എന്‍.എസ്.എസ്.

കോട്ടയം: കുറവിലങ്ങാട് ദേവമാതാ കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ ജൈവ നെല്‍കൃഷിയിൽ നൂറുമേനി വിളവ്. .മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ജൈവം പദ്ധതിയുടെ ഭാഗമായാണ് കുറവിലങ്ങാട് കാളികാവില്‍ തരിശുകിടന്ന രണ്ടേക്കര്‍ ഇടത്തിൽ കൃഷിയിറക്കിയത്.

കൃഷിവകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഉമ നെല്‍വിത്തിനമാണ് വിതച്ചത്. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ജയ്‌സണ്‍ പി. ജേക്കബ്, പ്രസീദ മാത്യു, വോളണ്ടിയര്‍ സെക്രട്ടറിമാരായ കോളിന്‍ ജോണ്‍സണ്‍, സാന്ദ്ര ആര്‍. കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ വിവിധ ഘട്ടങ്ങളില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടു. രാസവളങ്ങളും കീടനാശിനികളും ഉപേക്ഷിച്ച് തികച്ചും ജൈവ രീതിയിലാണ് കൃഷി നടപ്പാക്കിയത്.

യുവജനങ്ങള്‍ കാര്‍ഷികവൃത്തിയില്‍ നിന്ന് അകന്നുപോവുക വഴി നെല്ലറകള്‍ കേരളത്തിന് അന്യമാവുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജൈവകൃഷിയുടെ മഹത്വത്തെ തിരിച്ചറിയുവാനുള്ള ആഹ്വാനവും ഉണര്‍ത്തുപാട്ടുമാണ് ഇത് എന്ന് വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്ത കോളേജ് മാനേജര്‍ റവ. ഡോ. ജോസഫ് തടത്തില്‍ അഭിപ്രായപ്പെട്ടു. എം.ജി. സര്‍വ്വകലാശാലാ ജൈവം കോ-ഓര്‍ഡിനേറ്റര്‍ ജി. ശ്രീകുമാര്‍, ജൈവം ടെക്‌നിക്കല്‍ അഡൈ്വസര്‍ എബ്രഹാം മാത്യു, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന്‍, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ചെറിയാന്‍ മാത്യു, വാര്‍ഡ് മെമ്പര്‍ സജി ജോസഫ്, കൃഷി ഓഫീസര്‍മാരായ ഷാജന്‍ ജോസഫ്, മിനി തമ്പി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പ് ജോണ്‍, ബര്‍സാര്‍ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദേവമാതാ കോളേജ് ഫോക്‌ലോര്‍ ക്ലബ്ബിലെ ഗായകരുടെ കൊയ്ത്തുപാട്ടും ഉണ്ടായിരുന്നു.

 

Read more topics: kottayam, farming, college,
English summary
nelkrishiyil vijayavumaayi devamatha nss
topbanner

More News from this section

Subscribe by Email