topbanner
Thursday August 17th, 2017 - 10:45:pm
topbanner

നെഹ്‌റു ട്രോഫി വള്ളംകളി വെബ്‌സൈറ്റിന് പുതിയമുഖം; ഈ വർഷം സന്ദർശിച്ചത് 6.39 ലക്ഷം പേർ

suvitha
നെഹ്‌റു ട്രോഫി വള്ളംകളി വെബ്‌സൈറ്റിന് പുതിയമുഖം; ഈ വർഷം സന്ദർശിച്ചത് 6.39 ലക്ഷം പേർ

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ വെബ്‌സൈറ്റ് കൂടുതൽ മനോഹരമാക്കി പുനർ രൂപകൽപന ചെയ്തു. വെബ്‌സൈറ്റിന്റെ പ്രകാശനം ജില്ലാ കളക്ടർ വീണ എൻ. മാധവൻ നിർവഹിച്ചു. ജനുവരി മുതൽ വ്യാഴാഴ്ച വരെ 6,39,772 പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വെബ്‌സൈറ്റ് സന്ദർശിച്ചത്. വിവിധ രാജ്യങ്ങളിൽനിന്ന് വെബ്‌സൈറ്റ് സന്ദർശിച്ചവരുടെ കണക്കിൽ അമേരിക്ക ഇന്ത്യയെ കടത്തിവെട്ടി. അമേരിക്കയിൽനിന്ന് 28,285 പേർ സൈറ്റ് സന്ദർശിച്ചപ്പോൾ ഇന്ത്യയിൽനിന്ന് 16,173 പേരാണ് സന്ദർശിച്ചത്. ജൂലൈയിൽ 2,42,813 പേരും ഓഗസ്റ്റിൽ നാലുദിവസം കൊണ്ട് 73,329 പേരും വെബ്‌സൈറ്റിൽ വിവരങ്ങൾ പരതി.

നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ പരിപാലിക്കുന്ന വെബ്‌സൈറ്റ് മലയാളം, ഹിന്ദി, ഇംഗ്‌ളീഷ് എന്നീ ഭാഷകളിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. നെഹ്‌റു ട്രോഫി ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ലിങ്ക് അടക്കം എല്ലാ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. നെഹ്‌റു ട്രോഫിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വീഡിയോ, വാർത്തകൾ, ഓഡിയോ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. കാഴ്ചവൈകല്യമുള്ളവർക്ക് വെബ്‌സൈറ്റിൽ പ്രവേശിക്കുമ്പോൾ വിവിധ ലിങ്കുകളിലേക്ക് പോകാൻ കേൾക്കുന്നതിനായി സ്‌ക്രീൻ റീഡർ ആക്‌സസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

നെഹ്‌റു ട്രോഫി മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. 1655 പേർ ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ എ.ഡി.എം. എം.കെ. കബീർ, എൻ.റ്റി.ബി.ആർ. സൊസൈറ്റി സെക്രട്ടറിയായ ആർ.ഡി.ഒ. എസ്. മുരളീധരൻപിള്ള, ഐ.റ്റി. കമ്മിറ്റി കൺവീനറായ ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ പി. പാർവതീദേവി, ഡിവൈ.എസ്.പി. എം.ഇ. ഷാജഹാൻ, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ആർ. രേഖ, ഡി.റ്റി.പി.സി. സെക്രട്ടറി എം. മാലിൻ, ജില്ലാ ഇൻഫർമാറ്റിക്‌സ് അസിസ്റ്റന്റ് കെ. മോഹനൻ എന്നിവർ പങ്കെടുത്തു. വെബ്‌സൈറ്റ് വിലാസം:

English summary
nehru trophy website inaugurated collector veena n madhavan
topbanner topbanner

More News from this section

Subscribe by Email