Saturday June 23rd, 2018 - 7:06:pm
topbanner
Breaking News

വരയിലും വർണത്തിലും വള്ളംകളി; നെഹ്‌റു ട്രോഫിക്കു വിദ്യാർഥികളുടെ നിറച്ചാർത്ത്

suvitha
വരയിലും വർണത്തിലും വള്ളംകളി; നെഹ്‌റു ട്രോഫിക്കു വിദ്യാർഥികളുടെ നിറച്ചാർത്ത്

ആലപ്പുഴ: 65-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് വരകളും വർണങ്ങളും ചാലിച്ച് വിദ്യാർഥികളുടെ നിറച്ചാർത്ത്. വള്ളംകളിക്ക് മുന്നോടിയായി പബ്‌ളിസിറ്റി കമ്മിറ്റി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച നിറച്ചാർത്ത് മത്സരത്തിൽ 1027 കുട്ടികളാണ് പങ്കെടുത്തത്. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്‌കൂളിൽ സംഘടിപ്പിച്ച മത്സരം ജില്ലാ കളക്ടർ വീണ എൻ. മാധവൻ ചുണ്ടൻ വള്ളത്തിന്റെ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.

പബ്‌ളിസിറ്റി കമ്മിറ്റി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല ആധ്യക്ഷ്യം വഹിച്ചു. വിവിധ സബ് കമ്മിറ്റി കൺവീനർമാരായ നഗരസഭ ചെയർമാൻ തോമസ് ജോസഫ്, എ.ഡി.എം. എം.കെ. കബീർ, എൻ.റ്റി.ബി.ആർ. സൊസൈറ്റിയായ സെക്രട്ടറി ആർ.ഡി.ഒ. എസ്. മുരളീധരൻപിള്ള, പബ്‌ളിസിറ്റി കമ്മിറ്റിയംഗങ്ങളായ ഹരികുമാർ വാലേത്ത്, കെ. നാസർ, അബ്ദുൾ സലാം ലബ്ബ, രമേശൻ ചെമ്മാപറമ്പിൽ എന്നിവർ പങ്കെടുത്തു. നഴ്‌സറി-എൽ.പി. സ്‌കൂൾ വിദ്യാർഥികൾക്ക് കളറിങ്, യു.പി.-ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ചിത്രരചന (പെയിന്റിങ്) മത്സരങ്ങളാണ് സംഘടിപ്പിച്ചത്.

English summary
nehru trophy vallamkali: publicity committy

More News from this section

Subscribe by Email