topbanner
Thursday August 17th, 2017 - 10:42:pm
topbanner

നെഹ്രുട്രോഫി വള്ളംകളി ഒരുക്കം വിലയിരുത്തി; പവിലിയൻ നിർമാണം അവസാനഘട്ടത്തിൽ

suvitha
നെഹ്രുട്രോഫി വള്ളംകളി ഒരുക്കം വിലയിരുത്തി; പവിലിയൻ നിർമാണം അവസാനഘട്ടത്തിൽ

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി പവിലിയനുകളുടെ നിർമാണം അവസാനഘട്ടത്തിൽ. നെഹ്‌റു പവിലിയനിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു. വള്ളംകൡയുടെ ഒരുക്കം വിലയിരുത്താൻ ജില്ലാ കളക്ടർ വീണ എൻ. മാധവൻ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥതല യോഗത്തിലാണ് വിലയിരുത്തൽ.

ട്രാക്കുകളുടെ ആഴംകൂട്ടൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ഇൻഫ്രാസ്ട്രക്ച്ചർ കമ്മിറ്റി കൺവീനറായ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ആർ. രേഖ പറഞ്ഞു. വി.വി.ഐ.പി.കൾ എത്തുന്ന നെഹ്‌റു പവിലിയനിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. നെഹ്‌റു പവിലിയനിൽ കൂടുതൽ പൊലീസുകാരെ നിയോഗിക്കുമെന്ന് ഡിവൈ.എസ്.പി. എം.ഇ. ഷാജഹാൻ പറഞ്ഞു.

വള്ളംകളി മത്സരത്തിനെത്തുന്നവർക്ക് സുരക്ഷിത ഭക്ഷണം ലഭിക്കുന്നത് ഉറപ്പാക്കാൻ നഗരത്തിലെ ഹോട്ടലുകളിലും കടകളിലും കർശന പരിശോധന നടത്തണമെന്ന് കളക്ടർ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഭക്ഷണശാലകളിൽ ആഹാരം പാചകം ചെയ്യുന്നിടങ്ങളിലെ ശുചിത്വം, ഭക്ഷണത്തിന്റെ ഗുണനിലവാരം, ന്യായവില എന്നിവ ഉറപ്പു വരുത്തണമെന്നും കളക്ടർ പറഞ്ഞു.

പുന്നമടയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചതായും ടാറിങ് ഉടൻ ആരംഭിക്കുമെന്നും പൊതുമരാമത്ത് നിരത്തുവിഭാഗം ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്. ഉഷാകുമാരി അറിയിച്ചു. മുങ്ങൽവിദഗ്ധരുടെയടക്കം നാലു ജില്ലകളിലെ ഫയർ-റെസ്‌ക്യൂ ജീവനക്കാരുടെ സേവനം ലഭ്യമാക്കുമെന്ന് അസിസ്റ്റന്റ് ഡിവിഷണൽ ഓഫീസർ എം.എസ്. സുവി പറഞ്ഞു. വള്ളംകളിയുടെ ആവശ്യത്തിനായി വാടകയ്ക്ക് എടുക്കുന്ന ബോട്ടുകളിൽ ജി.പി.എസ്. സംവിധാനം സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ കളക്ടർ നിർദേശം നൽകി. മെഡിക്കൽ സംഘത്തിന്റെ സേവനം ഉറപ്പാക്കാൻ ഡി.എം.ഒ.യ്ക്ക് നിർദേശം നൽകി.

സ്മരണിക കമ്മിറ്റി കൺവീനറായ എ.ഡി.എം. എം.കെ. കബീർ, എൻ.റ്റി.ബി.ആർ. സൊസൈറ്റി സെക്രട്ടറിയായ ആർ.ഡി.ഒ. എസ്. മുരളീധരൻപിള്ള, ഐ.റ്റി. കമ്മിറ്റി കവീനറായ ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ പി. പാർവതീദേവി, ഡിവൈ.എസ്.പി. എം.ഇ. ഷാജഹാൻ, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ആർ. രേഖ, ഡി.റ്റി.പി.സി. സെക്രട്ടറി എം. മാലിൻ, ഐ-പി.ആർ.ഡി. അസിസ്റ്റന്റ് എഡിറ്റർ എ. അരുൺ കുമാർ, ഭക്ഷ്യസുരക്ഷ ഓഫീസർ എം. മീരാദേവി എന്നിവർ പങ്കെടുത്തു.

English summary
nehru trophy vallam kali: in final stage
topbanner topbanner

More News from this section

Subscribe by Email