Monday February 18th, 2019 - 2:14:pm
topbanner

പെരുഞ്ചെല്ലൂർ സംഗീതോത്സവം: ജനപ്രിയ രാഗങ്ങളുമായി ജമനീഷ്‌ ഭാഗവതർ

NewsDesk
പെരുഞ്ചെല്ലൂർ സംഗീതോത്സവം: ജനപ്രിയ രാഗങ്ങളുമായി ജമനീഷ്‌ ഭാഗവതർ

തളിപ്പറമ്പ്: പെരുഞ്ചെല്ലൂർ സംഗീത സഭയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ നവരാത്രി സംഗീതോത്സവത്തിന്റെ നാലാം ദിനത്തില്‍ ജമനീഷ് ഭാഗവതരുടെ ഭാവവൈവിധ്യം തുളുമ്പുന്ന ആലാപന മികവിന് സദസ് സാക്ഷ്യം വഹിച്ചു.

മോഹനരാഗത്തില്‍ നിന്നു കൊരി വര്‍ണ്ണത്തോടെ കച്ചേരിക്ക് തുടക്കമിട്ടു .തുടര്‍ന്ന് ഭൗളി രാഗത്തില്‍ കരുണാനിധിയേ എന്ന് തുടങ്ങുന്ന പാപനാശം ശിവന്‍ കൃതി , രുദ്ര പ്രിയരാഗത്തില്‍ തഞ്ചാവൂര്‍ കൃഷ്ണയ്യരുടെ അംബപരദേവത, മുത്തുസ്വാമി ദീക്ഷിതര്‍ നാട്ടരാഗത്തില്‍ ചിട്ടപ്പെടുത്തിയ ജനപ്രിയ കൃതി സ്വാമിനാഥ, ജയ ജയ പദ്മനാഭ എന്ന് തുടങ്ങുന്ന മണി രംഗ് രാഗത്തിലെ സ്വാതി കൃതി ,ശാമ രാഗത്തില്‍ വരു വാരോ , ബഹു ദാരിയില്‍ ത്യാഗരാജ കൃതി ബ്രോവ ബാരമാ, വാസന്തി രാഗത്തില്‍ സദാശിവ ബ്രഹ് മേന്ദ്രരുടെ ഗായതി വനമാലി എന്നിവ ആലപിച്ചു.

ദേശ് രാഗത്തില്‍ ആദിതാള തില്ലാന ആസ്വാദക മനം കവര്‍ന്നു. മുതിര്‍ന്ന കലാകാരന്മാരായ വയലിനില്‍ ഗനരാജ് കാര്‍ലെ മൃദംഗത്തില്‍ പി.വി.അനില്‍ കുമാര്‍ ഘട്ടത്തില്‍ അനന്തകൃഷ്ണന്‍ കച്ചേരിക്ക് അകമ്പടിയായി. പെരുംചെല്ലൂര്‍ സംഗീത സഭയുടെ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ ജമനീഷ് ഭാഗവതരെ പരിചയപ്പെടുത്തി.

Viral News

English summary
navarathri sangeetholsavam Perumchellur Sangeetha Sabha Taliparamba
topbanner

More News from this section

Subscribe by Email