Tuesday November 13th, 2018 - 6:06:am
topbanner

നവകേരള ഭാഗ്യക്കുറി: ഇടുക്കി ജില്ലാതല വിതരണോദ്ഘാടനം മന്ത്രി എം.എം മണി നിര്‍വ്വഹിച്ചു

bincy
നവകേരള ഭാഗ്യക്കുറി: ഇടുക്കി ജില്ലാതല വിതരണോദ്ഘാടനം മന്ത്രി എം.എം മണി നിര്‍വ്വഹിച്ചു

ഇടുക്കി: പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിര്‍മ്മിതിക്കുമായി കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ആവിഷ്‌ക്കരിച്ച നവകേരള (എന്‍.കെ-1) ഭാഗ്യക്കുറിയുടെ ജില്ലാതല വിതരണോദ്ഘാടനം കലക്‌ട്രേറ്റില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിച്ചു. ജോയ്‌സ് ജോര്‍ജ്ജ് എം.പി ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.

ഒരു ഭാഗ്യപരീക്ഷണത്തിലുപരി നമ്മുടെ നാടിന്റെ പുന:സൃഷ്ടിക്കായുള്ള ഒരു സംരഭമായി കണ്ട് ലോട്ടറിയോട് ഏവരും സഹകരിക്കണമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.എസ്. അനില്‍കുമാര്‍, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ക്രിസ്റ്റി മൈക്കിള്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഭാഗ്യക്കുറി ഏജന്റുമാര്‍ക്ക് പുറമെ രാഷ്ട്രീയ സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍, സര്‍വ്വീസ് സംഘടനകള്‍, ക്ലബുകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് സൗജന്യ താല്‍ക്കാലിക ഏജന്‍സികള്‍ ലഭിക്കും. 250 രൂപ മുഖവിലയുള്ള ടിക്കറ്റുകള്‍ 25 ശതമാനം കമ്മീഷന്‍ ഏജന്റുമാര്‍ക്ക് ലഭിക്കും

English summary
navaKerala lottery Idukki District level distribution in Minister M.M Mani
topbanner

More News from this section

Subscribe by Email