Sunday April 21st, 2019 - 8:01:am
topbanner
topbanner

വർണങ്ങളുടെ ആസ്വാദന വിരുന്നൊരുക്കി ദേശീയ ജലച്ചായ ചിത്രരചനാ ക്യാമ്പിന് സമാപനം

princy
വർണങ്ങളുടെ ആസ്വാദന വിരുന്നൊരുക്കി ദേശീയ ജലച്ചായ ചിത്രരചനാ ക്യാമ്പിന് സമാപനം

കുമരകം:ജലത്തിന്റെ നാട്ടില്‍ ജലച്ചിത്രത്തിന്റെ ആസ്വാദന വിരുന്ന് ഒരുക്കിയ ദേശീയ ജലച്ചായ ചിത്രരചനാ ക്യാമ്പ് സമാപിച്ചു.ക്യാമ്പിന്റെ മൂന്നാം ദിനമായ ഞായറാഴ്ച കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്റെ ഡെമോണ്‍സ്‌ട്രേഷനാണ് മാറ്റ് കൂട്ടിയത്.

ഇന്ത്യയിലെ തന്നെ ശ്രദ്ധേയരായ ചിത്രകാരന്മാരുടെ ഇടയിലാണ് 20 മിനിറ്റ് കൊണ്ട് കണ്ണൂരിലെ കടലും പാറക്കെട്ടുകളും ക്യാന്‍വാസില്‍ വിരിയിച്ച് കാണികളുടെ കൈയ്യടി നേടി. സെക്രട്ടറിയുടെ ഡെമോണ്‍സ്‌ട്രേഷന്‍ കാണുന്നതിന് പ്രശസ്ത ചിത്രകാരന്മാരായ മിലിങ് മുളിക്,ബിജയ് ബിസ്വാള്‍ എന്നിവരും എത്തിയിരുന്നു.

കേരളത്തിന് പുറത്ത് നിന്നുള്ള ചിത്രകലാകന്‍മാരായ മിലിന്ദ് മുളിക്,ബിജയ് ബിസ്വാള്‍,രാജേഷ് സാവന്ത്,ഗുല്‍ഷന്‍ അചാരി,സഞ്ചയ് ബാനര്‍ജി എന്നിവര്‍ ആദ്യമായാണ് കേരളത്തില്‍ ഒരു അക്കാദമിക്ക് ചിത്രരചനക്ക് എത്തുന്നത്.കേരളത്തില്‍ നിന്നുള്ള സുനില്‍ ലിനസ് ഡെ, മോപ്പസാങ്ങ് വാലത്ത്, ബി.റ്റി.കെ അശോക്, വീനിഷ് മുദ്രിക എന്നിവരുടെ കരവിരുതും പ്രദര്‍ശിപ്പിച്ചു.പ്രദര്‍ശനം ഞാറാഴ്ച  ഉച്ചയ്ക്ക് അവസാനിച്ചു.

English summary
national water painting camp in kumarakam
topbanner

More News from this section

Subscribe by Email