Saturday September 22nd, 2018 - 8:58:am
topbanner

ദേശീയ ആര്‍ക്കിടെക്ട് മേളയ്ക്ക് പ്രൗഢതുടക്കം

NewsDesk
ദേശീയ ആര്‍ക്കിടെക്ട് മേളയ്ക്ക് പ്രൗഢതുടക്കം

കോഴിക്കോട്: ഏപ്രില്‍ 8, 2016, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ട് (ഐ.ഐ.എ) ദേശീയസമ്മേളനം തുടങ്ങി. 1000ത്തോളം ആര്‍ക്കിടെക്‌റുകളും നഗരവികസന വിദഗ്ധരും രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മികച്ച ആര്‍ക്കിടെക്ട് മാതൃകകള്‍ക്കുള്ള ദേശീയ പുരസ്‌ക്കാരങ്ങള്‍ സമ്മേളനത്തില്‍ സമ്മാനിക്കും.

സമര്‍പ്പിക്കപ്പെട്ട 500 മാതൃകകളില്‍ നിന്നും തിരഞ്ഞെടുത്ത 61 പ്രോജക്ടറുകളാണ് പുരസ്‌ക്കാരത്തിനായി പരിഗണിക്കുന്നത്. ഗാര്‍ഹിക പദ്ധതികള്‍, വില്ലകള്‍, ഹൗസിംഗ് പദ്ധതികള്‍, വാണിജ്യപദ്ധതികള്‍, വിദ്യാഭ്യാസപദ്ധതികള്‍, ഇന്റിരീയര്‍ ആര്‍ക്കിടെക്ചര്‍, അടിസ്ഥാനവികസനവും വ്യവസായപദ്ധതികളും, നഗരവികസനവും മാസ്റ്റര്‍ പ്ലാനിംഗും, പുനര്‍നിര്‍മ്മാണപദ്ധതികള്‍, ലാന്‍ഡ്‌സേക്പ്പ് പദ്ധതികള്‍, ഗവേഷണപഠനപദ്ധതികള്‍ തുടങ്ങിയ 10 വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്കും. തിരഞ്ഞെടുത്ത പദ്ധതികള്‍ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും. ട്രോജന്‍ പ്ലൈവുഡാണ് സമ്മേളനത്തിന്റെ മുഖ്യപ്രായോജകര്‍.

ലോകപ്രശസ്ത ആര്‍ക്കിടെക്ടുകളായ പീറ്റര്‍ റിച്ച് (ദക്ഷിണാഫ്രിക്ക), മധുര പ്രേമതിലകെ (ശ്രീലങ്ക), സൊലാനോ ബെനിറ്റേ (പരാഗ്വേ) തുടങ്ങിയവര്‍ സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഷാറൂഖ് മിസ്ത്രി, സന്‍ജയ് പുരി, ക്രിസ്റ്റഫര്‍ ചാള്‍സ് ബെനിന്‍ജര്‍, സന്‍ജയ് പാട്ടീല്‍, രത്തന്‍ബാറ്റ്‌ലി ബോയ്, സുനില്‍ പട്ടേല്‍, അമിത് അറ്റേറ, സൗരവ് ഗുപ്താ, വിശ്വനാഥ്, ബിജോയ് രാമചന്ദ്രന്‍, ബിജു കുര്യാക്കോസ് തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

സമ്മേളനത്തിന്റെ ഭാഗമായി കാലിക്കട്ട് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ക്രോസ് റോഡ് 2016 ആര്‍ക്കിടെക്ടച്ച്യൂറല്‍ മേഖലയിലെ നൂതന ആശയങ്ങള്‍ വിലയിരുത്തും. രാജ്യപുരോഗതിക്ക് ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവശ്യമാണെന്നും ഐഐഎ ദേശീയ ചെയര്‍മാന്‍ ദീവാ ഖുഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെക്രട്ടറി ലാലിച്ചന്‍ സ്‌ക്രിയാ, കാലിക്കട്ട് ചാപ്റ്റര്‍ ചെയര്‍മാന്‍ ബ്രിജേഷ് ഷൈജാള്‍, സെക്രട്ടറി നൗഫല്‍ ഹാഫിം, സംഘാടകസമിതി കണ്‍വീനര്‍മാരായ വിവേക് പി.പി., പാരീഷ് കപാഡിയ, വിനോദ് പി സിറിയക്ക്, ടോണി ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.
നേരത്തെ ദ്വിദിന സമ്മേളനം കടവ് റിസോര്‍ട്ടില്‍ ഐഐഎ ചെയര്‍മാന്‍ ദീവാ ഖുഷ് വിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സമ്മേളനം ഇന്ന് (09-04-2016) സമാപിക്കും.

English summary
national architecture meet kozhikode, IIA National president Diva Kush inaugurating the two day national conference and 2015 award function at Kadavu resort Kozhikod.
topbanner

More News from this section

Subscribe by Email