Tuesday July 16th, 2019 - 1:58:am
topbanner
topbanner

നാദാപുരത്ത് മുഹമ്മദ് അസ്ലമിന്റെ കൊലപാതകം; അവസാന പ്രതിയും കീഴടങ്ങി

rajani v
നാദാപുരത്ത് മുഹമ്മദ് അസ്ലമിന്റെ കൊലപാതകം; അവസാന പ്രതിയും കീഴടങ്ങി

കണ്ണൂര്‍: നാദാപുരത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിന്റെ കൊലപ്പെടുത്തിയ കേസില്‍ അവസാന പ്രതിയും കീഴടങ്ങി. നാദാപുരം മജിസ്‌ട്രേറ്റിന് മുമ്പാകെ കീഴടങ്ങിയത് വളയം സ്വദേശി പ്രമോദാണ് . ഗൂഢാലോചന കുറ്റമാണ് പ്രമോദിനെതിരെ ചുമത്തിയിരുന്നത്. കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായിരുന്ന സുമോഗനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് മുഹമ്മദ് അസ്ലം കൊല്ലപ്പെട്ടത്. വടകരയില്‍നിന്ന് നാദാപുരത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന അസ്ലമിനെ പിന്നാലെയെത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു.

കാറിലെത്തിയ സംഘം അസ്ലമിനെ ഇടിച്ചിട്ട ശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്ലമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതി വെറുതെ വിട്ടപ്രതികളില്‍ ഒരാളായിരുന്നു അസ്ലം.

 

 

English summary
nadapuram muhamud asalam murder case
topbanner

More News from this section

Subscribe by Email